ബന്തടുക്ക: വാഹന പരിശോധനകളില്‍ സ്‌കൂട്ടറുകളില്‍ മദ്യം കടത്തിക്കൊണ്ടു വന്ന മൂന്ന് പേരെ ബന്തടുക്ക എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എ പി . ഷഹബാസ് അഹമ്മദും സംഘം പിടികൂടി. മദ്യം കടത്തിയ മൂന്ന് സ്‌കൂട്ടറുകളില്‍ നിന്നായി 23.5 ലിറ്റര്‍ മദ്യം എന്നിവ പിടിച്ചെടുത്തു. പനയാല്‍ വെളുത്തോളിയിലെ അഭിലാഷ് കരുണ്‍, രാവണേശ്വരത്തെ വി. രാജേഷന്‍, നാട്ടാങ്കലിലെ കെ. രാജന്‍ എന്നിവരാണ് പിടിയിലായത്. അനധികൃതമായി മദ്യം കടത്തുന്നതായുള്ള എക്സൈസ് ഇന്റലിജന്‍സ് യൂണിറ്റിന്റെ വിവരത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്. പ്രിവന്റീവ് ഓഫീസര്‍ എം.കെ.രവീന്ദ്രന്‍, പി സുജിത് സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അജേഷ് വി മോഹന്‍, സ്വരൂപ്, ടി ഗണേഷ്, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് രമേഷ് ബാബു എന്നിവരും പരിശോധന സംഘത്തില്‍ഉണ്ടായിരുന്നു
