ഹോസ്ദുര്‍ഗ് ഉപജില്ല സ്‌കൂള്‍ കായികമേള : ദുര്‍ഗ്ഗ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍

കാഞ്ഞങ്ങാട്:നാല് ദിവസങ്ങളിലായി ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന 67-ാം മത് ഹോസ്ദുര്‍ഗ് ഉപജില്ല സ്‌കൂള്‍ ഒളിമ്പിക്‌സ് സമാപിച്ചു.42സ്വര്‍ണ്ണം,32 വെള്ളി, 12 വെങ്കലവുമായി 359 പോയന്റ് നേടി ആതിഥേയരായ ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 103 പോയിന്റ്കള്‍ നേടി രാജപുരം ഹോളി ഫാമിലി സ്‌കൂള്‍ രണ്ടാം സ്ഥാനവും, 87 പോയിന്റ് നേടി കക്കാട്ട് ഹൈസ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.സമാപനം സമ്മേളനം സ്‌കൂള്‍ മാനേജര്‍ കെ വേണുഗോപാലന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ഇ വി ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഹോസ്ദുര്‍ഗ്‌പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ പി അജിത് കുമാര്‍, കാഞ്ഞങ്ങാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ എസ് ഏച്ച് ഒ ആദര്‍ശ് അശോകന്‍, ഹോസ്ദുര്‍ഗ് എ ഇ ഒ കെ സുരേന്ദ്രന്‍, ഏച്ച് എസ് ഡി എസ് ജി എ സെക്രട്ടറി കെ രതീഷ് കുമാര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. എന്‍ വേണുനാഥന്‍, ഹെഡ്മിസ്‌ട്രെസ്സ് പി സുമ , പ്രോഗ്രാം കമ്മിറ്റീ കണ്‍വീനര്‍ എം ഗോപി, പി ഇ ടി കെ വിജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!