പടന്നക്കാട്:.- പടന്നക്കാട് എസ്.എന്‍.എ.യു.പി.സ്കൂളില്‍ ഏകദിന സംസ്കൃത ശില്പശാല (ബാല മോദിനി ) സംഘടിപ്പിച്ചു. സ്കൂള്‍ മദര്‍ പി.ടി.എ.പ്രസിഡണ്ട് ശ്രീമതി ബുഷ്റ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ശ്രീ.കെ.വി. പ്രകാശന് അവര്‍കള്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. മദര്‍ പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീമതി: സുവിജ, റിട്ട. സംസ്കൃതാധ്യാപകന് കെ.എം മാധവന് നമ്പൂതിരി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. പടന്നക്കാട് എസ്.എന്‍.എ.യു പി.സ്കൂള്‍ ,പടന്നക്കാട് ജി.എല്‍.പി.സ്കൂള്‍ ,പുഞ്ചാവി ജി.എല്‍.പി.സ്കൂള്‍ . യു ബി.എം.സി. തുടങ്ങി വിവിധങ്ങളായ വിദ്യാലയങ്ങളില്‍ നിന്നായി നൂറില്‍ പരം വിദ്യാര്‍ത്ഥികള്‍ ശില്പശാലയില്പങ്കെടുത്തു.
