ബേക്കല്‍ ഉപജില്ല ശാസ്‌ത്രോത്സവം 13,14 തീയ്യതികളില്‍ പള്ളിക്കരയില്‍

പള്ളിക്കര; ബേക്കല്‍ ഉപജില്ലാ ശാസ്‌ത്രോത്സവം ഒക്ടോബര്‍ 13,14 തീയാതികളില്‍ ജി എച്ച് എസ് എസ് പള്ളിക്കരയില്‍ വെച്ച് നടക്കും. 70 വിദ്യാലയങ്ങളിലായി 4000 ത്തിലധികം കുട്ടികളാണ് ശാസ്‌ത്രോത്സവത്തില്‍ പങ്കടുക്കുന്നതെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികളായ എം കുമാരന്‍ (ചെയര്‍മാന്‍), ടി എം ഷേണുക (പ്രിന്‍സിപ്പാള്‍) കെ വി സുരേഷ് (ഹെഡ്മാസ്റ്റര്‍) സിദ്ദിഖ് പള്ളിപ്പുഴ (വര്‍ക്കിംഗ് ചെയര്‍മാന്‍), എം ബി ഷാനവാസ് (പി ടി എ പ്രസിഡന്റ്) എന്നിവര്‍ അറിയിച്ചു. ഒക്ടോബര്‍ 13 ന് രാവിലെ 10 മണിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. കെ കുഞ്ഞിരാമന്‍ മുന്‍ എം എല്‍ എ, പി എ അബ്ദുള്ള ഇബ്രാഹിം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ face ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ വിശിഷ്ടാതിഥികളാകും. 14 ന് വൈകുന്നേരം സി എച്ച് കുഞ്ഞമ്പു എം എല്‍ എ സമ്മാന വിതരണം ചെയ്യും. വിവിധ മേളകള്‍ നടത്തുന്ന സ്ഥലങ്ങള്‍ ഒക്ടോബര്‍ 13 ന് പ്രവൃത്തിപരിചയ മേള- (ഇസ്ലാമിക് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പള്ളിക്കര) ഗണിത ശാസ്ത്രമേള- (ജി എച്ച് എസ് എസ് പള്ളിക്കര) ഒക്ടോബര്‍ 14 ന് സാമൂഹ്യ ശാസ്ത്രമേള – (ഇസ്ലാമിക് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പള്ളിക്കര) ഐടി മേള ആന്റ് ശാസ്ത്രമേള എച്ച് എസ് ആന്റ് എച്ച് എസ് എസ് പള്ളിക്കര) ശാസ്ത്രമേള എല്‍ പി ആന്റ്
യു പി (ജിഎം യു പി സ്‌കൂള്‍പള്ളിക്കര)

error: Content is protected !!