കാഞ്ഞങ്ങാട്: സി സൗഹൃദ വേദിയുടെ നേതൃത്വത്തില്‍ അരനൂറ്റാണ്ടിലേറെ കാലം സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയില്‍ നിറ സാന്നിധ്യമായ മുസ്ലിംലീഗ് നേതാവ് സി മുഹമ്മദ് കുഞ്ഞിക്കുള്ള ആദരവും അദ്ദേഹം എഴുതിയ അമേരിക്കന്‍ ഐക്യ നാടുകളുള്‍പ്പെടെ നാല്‍പ്പതോളം രാജ്യങ്ങളിലായി 150ല്‍പ്പരം ചരിത്ര നഗരങ്ങളിലൂടെ സഞ്ചരിച്ച് തയ്യാറാക്കിയ ‘ചരിത്രം തേടി ഒരു ലോക സഞ്ചാരം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും 13 ന് തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 3ന് പുതിയകോട്ടയിലുള്ള ഹോസ്ദുര്‍ഗ് നഗരസഭാ ടൗണ്‍ഹാളില്‍ നടക്കു മെന്ന് ഭാരവാഹികള്‍ പത്ര സ മ്മേളനത്തില്‍ അറിയിച്ചു.പ്രതിപക്ഷ ഉപനേതാവും മുന്‍ വ്യവസായ വകുപ്പ് മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ഇ ചന്ദ്രശേഖരന് എംഎല്‍എ പുസ്തകം ഏറ്റുവാങ്ങും. . സംഘാടക സമിതി ചെയര്മാന് മുന്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് അധ്യക്ഷനാകും. ഹോസ്ദുര്‍ഗ് ബാര്‍ അസോസ്യേഷന് പ്രസിഡണ്ടും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ അഡ്വ. പി നാരായണന് മുഖപരിചയം നടത്തും. മുന്‍ പിഎസ് സി അംഗം ഡോ. അജയകുമാര്‍ കോടോത്ത് പുസതകം പരിചയപ്പെടുത്തും. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാഥിതിയാവും.എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, എം രാജഗോപാലന്‍, അഡ്വ. സി എച്ച് കുഞ്ഞമ്പു, എകെഎം അഷ്റഫ്, നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി സുജാത ടീച്ചര്‍, മുന്‍ എം.എല്‍.എ പാറക്കല്‍ അബ്ദുല്ല എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തും. സീയുടെ ജീവിത കഥ പറയുന്ന ഡോക്യുമെന്ററിയുടെ പ്രകാശനം കുറുക്കോളി മോയ്ദീന്‍ എംഎല്‍എ നിര്‍വ്വഹിക്കും.മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ജനറല്‍ സെക്രട്ടറി എ അബ്ദുറഹിമാന്, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം മുന്‍ എംഎല്‍എ കെ പി സതീഷ് ചന്ദ്രന്, ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍, നഗരസഭാ വൈസ് ചെയര്മാന് ബില്‍ടെക് അബ്ദുല്ല, കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ പരീക്ഷാ കണ്ട്രോളര് പ്രഫ. കെ പി ജയരാജന്, സംസ്ഥാന പബ്ലിക് റിലേഷന്‍ മുന്‍ അഡീഷണല്‍ ഡയരക്ടര്‍ പി എ റഷീദ്, ചരിത്രകാരന് ഡോ. സി ബാലന്, എഴുത്തുകാരന് താഹ മാടായി തുടങ്ങി രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. സംഘാടക സമിതി കോ ഓര്‍ഡിനേറ്റര്‍ ബഷീര്‍ ആറങ്ങാടി സ്വാഗതവും, ട്രഷറര്‍ എ ഹമീദ് ഹാജി നന്ദിയും പറയും. തുടര്‍ന്ന് നടക്കുന്ന ഗാനസന്ധ്യ, സംഗീത രത്നം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. പ്രമുഖ ഗായികാഗായകന്മാര് അണി നിരക്കുന്ന ഇശല്‍ നിലാവ് ചടങ്ങിന് കൊഴുപ്പേകും. വാര്‍ത്ത സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്മാന് ഡോ. ഖാദര്‍ മാങ്ങാട്, കോഓര്‍ഡിനേറ്റര്‍ ബഷീര്‍ ആറങ്ങാടി, ട്രഷറര്‍ എ . ഹമീദ് ഹാജി മറ്റ് ഭാരവാഹികളായ സുറൂര്‍ മൊയ്തു ഹാജി, ആശിര്‍വാദ് സുകുമാരന്‍ എന്നിവര്‍പങ്കെടുത്തു
