കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് ഉപജില്ലാ ശാസ്ത്ര മേള 16, 17, തീയ്യതികളില്‍ കാഞ്ഞങ്ങാട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലും പി.പി.ടി.എസ്.എ.എല്‍.പി സ്‌കൂള്‍ കാഞ്ഞങ്ങാട് കടപ്പുറത്തും ജി.എഫ്.എച്ച്.എസ് മരക്കാപ്പ് കടപ്പുറത്തും നടക്കു മെന്ന് സംഘാടകര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. മേളയില്‍ എട്ടായിരം വിദ്യാര്‍ഥികള്‍ സംബന്ധിക്കും. കാഞ്ഞങ്ങാട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍
ഗണിത മേള, സാമൂഹ്യ ശാസ്ത്ര മേള , ഐ ടി മേളയും പി.പി.ടി.എസ്.എ.എല്‍.പി സ്‌കൂള്‍ കാഞ്ഞങ്ങാട് കടപ്പുറത്ത് പ്രവൃത്തിപരിചയമേളയും ജി.എഫ്.എച്ച്.എസ് മരക്കാപ്പ് കടപ്പുറത്ത് ശാസ്ത്ര മേളയും നടക്കും. 16 ന് എല്‍ പി വിഭാഗം മല്‍സരം 17 ന് യുപി, ഹൈസ്‌കൂള്‍,ഹയര്‍സെക്കന്‍ഡറി വിഭാഗം മല്‍സരവുമാണ് നടക്കുന്നത്. പ്രസ് ഫോറം ഹാളില്‍ നടന്ന ശാസ്ത്ര മേളയുടെ ലോഗോ പ്രകാശനം ശാസ്ത്ര മേള വര്‍ക്കിംഗ് ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. സംഘാടക സമിതി ജന.കണ്‍വീനര്‍ എം.എ അബ്ദുല്‍ ബഷീര്‍,ജോ.കണ്‍വീനര്‍മാരായ പി.എസ് അരുണ്‍, കെ.പി രജ്ഞിത്ത്, പി ദിലീപ് കുമാര്‍, റഷീദ് മാസ്റ്റര്‍, ജി.എഫ്.എച്ച്.എസ്.എസ് മരക്കാപ്പ് കടപ്പുറം ഹെഡ്മാസ്റ്റര്‍ കെ രവീന്ദ്രന്‍, പബ്ലിസിറ്റി ചെയര്‍മാന്‍ ദി നേഷ് എക്സ്പ്രസ്, കണ്‍വീനര്‍ പി സമീര്‍ സിദ്ദീഖി, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ ബാബു കോട്ടപ്പാറ, കണ്‍വീനര്‍ പി വി സുമതി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ബാബു രാജ് മാഷ്, കണ്‍വീനര്‍ സി ശാരദ, പി.ടി.എ പ്രസിഡന്റ് എം സു ലൈഖ, പി.വി ബാലകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.
