ക്രിയേറ്റീവ് കാഞ്ഞങ്ങാട് വയലാര്‍ സാഹിത്യ പുരസ്‌കാരം; സൃഷ്ടികള്‍ ക്ഷണിക്കുന്നു.

കാഞ്ഞങ്ങാട്:ക്രിയേറ്റീവ് കാഞ്ഞങ്ങാട് വര്‍ഷന്തോറും നല്‍കി വരുന്ന വയലാര്‍ സാഹിത്യ പുരസ്‌കാരത്തിന് കവിതകള്‍
ക്ഷണിക്കുന്നു.ഹയര്‍ സെക്കന്ററി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാന അദ്ധ്യാപകന്റെ / പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രസഹിതം സ്വന്തം കവിതകള്‍ അയാക്കാവുന്നതാണ്. ഒരാള്‍ ഒരു കവിത മാത്രമേ അയക്കുവാന്‍ പാടുള്ളൂ. സൃഷ്ടികള്‍ ഒക്ടോബര്‍ 20 നകം 9447314292 എന്ന വാട് സപ്പ് നമ്പറിലൊ amsreedharan60@gmail.com എന്ന മൈല്‍ IDയിലൊ അയക്കേണ്ടതാണ്. ഒക്ടോബര്‍ 26 ന് കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന വയലാര്‍ അനുസ്മരണ പരിപാടിയില്‍ പുരസ്‌കാരം സമ്മാനിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

error: Content is protected !!