തണല്‍ ബല്ല ഓണോത്സവം ആഘോഷിച്ചു

കാസര്‍കോട് ജില്ലയിലെ ബല്ല നിവാസികളുടെ യു എ ഇ കൂട്ടായ്മയായ ‘തണല്‍ ബല്ല’ ‘ഓണോത്സവം 2025’ ഷാര്‍ജ സെന്‍ട്രല്‍ മാളിലുള്ള ആര്‍ കെ കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് ആഘോഷിച്ചു തണല്‍ ബല്ലയുടെ ചെയര്‍മാന്‍ തമ്പാന്‍ പൊതുവാള്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശ്രീനിത് കാടാംകോട് അധ്യഷന്‍ വഹിച്ചു. ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി നാരായണന്‍ നായര്‍ മുഖ്യാതിഥിയായി. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മണി നെല്ലിക്കാട്ട്, ജനറല്‍ സെക്രട്ടറി രവി ചേര്‍ക്കര, മുന്‍ പ്രസിഡന്റ് മാരായ വിജയരാഘവന്‍ , അശോകന്‍ മഞ്ഞ , ദീപേഷ് കൂക്കള്‍ തുടങ്ങി മറ്റു ഭാരവാഹികളും സംസാരിച്ചു. തുടര്‍ന്ന് വിഭവ സമൃദ്ധമായ സദ്യയോടുകൂടി മാവേലിയെ വരവേറ്റും. പുലിക്കളിയും മധു പൊതുവാളിന്റെ നേതൃത്വത്തിലുള്ള അഖണ്ഡ യുഎ ഇയുടെ വാദ്യമേളം പരിപാടികള്‍ക്ക് മാറ്റു കൂട്ടി. തണല്‍ അംഗങ്ങളുടെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍വേദിയില്‍ അരങ്ങേറി.ഫ്രണ്ട്സ് മ്യൂസിക് നടത്തിയ ഗാനമേളയും നടന്നു. ട്രഷറര്‍ രാജേഷ് നന്ദി പറഞ്ഞു.

 

error: Content is protected !!