കാട്ടാനക്കൂട്ടം കര്‍ണാടക വനംവകുപ്പിന്റെ ക്യാമ്പ് ഷെഡ് തകര്‍ത്തു

പാണത്തൂര്‍ : കാട്ടാനക്കൂട്ടം കര്‍ണാടക വനംവകുപ്പിന്റെ ക്യാമ്പ് ഷെഡ് തകര്‍ത്ത നിലയില്‍. കേരള, കര്‍ണാടക അതിര്‍ത്തിയില്‍ സ്ഥാപിച്ച ഷെഡാണ് വ്യാഴം രാത്രിയെത്തിയ ആനകള്‍ തകര്‍ത്തത്. കര്‍ണാടക വനംവകുപ്പിലെ ജീവനക്കാര്‍ താമസിക്കുന്ന കേന്ദ്രമാണിത്. കെട്ടിടത്തിലേക്ക് ആന വരാതിരിക്കാന്‍ ചുറ്റും കിടങ്ങ് നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും മണ്ണിടിച്ചാണ് ആനകളെത്തിയത്.

error: Content is protected !!