ബേക്കല്‍ ഉപജില്ലാ കായിക മേള: ഉദുമ ജി.എച്ച്.എസ്.എസ്. ഓവറോള്‍ ചാമ്പ്യന്‍മാര്‍; സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

പെരിയ:മൂന്ന് ദിനങ്ങളിലായി ഉദയനഗര്‍ ഹൈസ്‌ക്കൂളില്‍ നടന്ന ബേക്കല്‍ ഉപജില്ലാ സ്‌ക്കൂള്‍ കായിക മേളയില്‍ ഉദുമ ജി. എച്ച്.എസ്.എസ്. 271 പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യന്‍മാരായി. എല്‍.പി.,ഹൈസ്‌ക്കൂള്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. 119 പോയിന്റ് നേടി രാവണേശ്വരംഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ രണ്ടാം സ്ഥാനവും 118 പോയിന്റ് നേടി പെരിയ ഗവ.ഹയര്‍ സെക്കന്ററി മൂന്നാം സ്ഥാനവും നേടി. ഗ്രൂപ്പ് വിഭാഗം.(എല്‍.പി മിനി) തച്ചങ്ങാട് ഹയര്‍ സെക്കന്ററി, എല്‍ പി കിഡ്ഡീസ് – പുല്ലൂര്‍ ഗവ.യുപി സ്‌കൂള്‍ , യു.പി. കിഡ്ഡീസ് – പുല്ലൂര്‍ ഗവ.യു.പി, സബ് ജൂനിയര്‍ വിഭാഗം – ബാര ജി.എച്ച്.എസ്, ജൂനിയര്‍ വിഭാഗം – ജി.എച്ച്.എസ്.എസ് ഉദുമ, സീനിയര്‍ – ജി.എച്ച്.എസ്.എസ് – ഉദുമയും വിജയികളായി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. വിജയന്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദന്‍ ,എ.ഇ.ഒ കെ സുരേന്ദ്രന്‍ , ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സീത, ചന്ദ്രന്‍കരിച്ചേരി, അഡ്വ.എം.കെ.ബാബുരാജ്, എ.ഷീബ, ബിന്ദു പെരളം, എ. സന്തോഷ് കുമാര്‍, കെ.വി.ഗോപാലന്‍, കദീഷ് തടത്തില്‍, കെ.വി.സുരേഷ് എന്നിവര്‍സംസാരിച്ചു

error: Content is protected !!