ഹോസ്ദുര്‍ഗ് ഉപജില്ലാ ഒളിമ്പിക്‌സ്. ദുര്‍ഗ സ്‌കൂള്‍ മുന്നില്‍

കാഞ്ഞങ്ങാട് : ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നാലുദിവസങ്ങളിലായി നടക്കുന്ന 67 മത് ഹോസ്ദുര്‍ഗ് ഉപജില്ല രണ്ട് ദിവസം പിന്നിടുമ്പോള്‍ 54 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 19 സ്വര്‍ണ്ണവും, 16 വെള്ളിയും, 5 വെങ്കലവുമായി 149 പോയിന്റുകള്‍ നേടി ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്നാം സ്ഥാനത്തും, 66 പോയിന്റുകള്‍ നേടി ഹോളി ഫാമിലി രാജപുരം രണ്ടാം സ്ഥാനത്തും, 45 പോയിന്റുകള്‍ നേടി ജി എച് എസ് എസ് കക്കാട്ട് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. രണ്ടാം ദിവസം പ്രധാനമായും എല്‍ പി, യു പി മത്സരങ്ങളാണ് നടന്നത്. മൂന്നാം ദിവസം ഹയര്‍ സെക്കന്ററി വിഭാഗങ്ങളുടെ മത്സരം നടക്കും. നാലാം ദിവസമായ ശനിയാഴ്ച മത്സരങ്ങള്‍ സമാപിക്കും. സബ്ജൂനിയര്‍ 400 മീറ്ററില്‍ ഏ രോഹിതയും, മിനി ബോയ്‌സ് പടന്നക്കാട് ഐഡിയല്‍ സ്‌കൂളിലെ മുഹമ്മദ് സൈനും, സീനിയര്‍ ഗേള്‍സ് ലോങ്ങ് ജമ്പില്‍ ദുര്‍ഗയിലെ പ്രസീല ടര്‍ക്കിയും, സീനിയര്‍ ബോയ്‌സ് ഹൈജമ്പില്‍ വി മഹിത് കൃഷ്ണനും ജൂനിയര്‍ ഗേള്‍സ് 3000 മീറ്ററില്‍ ജെ അപര്‍ണ്ണയും, ജൂനിയര്‍ ബോയ്‌സ് ഡിസ്‌ക്കസ് ത്രോയില്‍ മടിക്കൈ സെക്കന്റിലെ അമയ് പാര്‍വണും, എന്നിവര്‍ ഒന്നാംസ്ഥാനംനേടി.

error: Content is protected !!