ബളാല്‍:കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും, തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെയും ഭാരതീയ മസ്ദൂര്‍ സംഘം കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സംഘടിപ്പിക്കുന്ന പദയാത്രയുടെ ഭാഗമായി ബളാല്‍ -വെസ്റ്റ് ഏളേരി പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിച്ചു.
മാലോത്ത് വെച്ച് ജാഥ ക്യാപ്റ്റന്‍ റെജികുമാറിന് പതാക കൈമാറികൊണ്ട് ബി, എം എസ് ജില്ലാ സെക്രട്ടറി കെ വി ബാബു ഉദ്ഘാടനം ചെയ്തു. ബി എം എസ് വെള്ളരിക്കുണ്ട് മേഖല ഉപാധ്യക്ഷന്‍ പി എസ് രാധാകൃഷ്ണന് അധ്യക്ഷനായി.
ബി എം എസ് സംസ്ഥാനസമിതി അംഗങ്ങളായ കൃഷ്ണന് കേളോത്ത്, ഗീതബാലകൃഷ്ണന്, ഹോസ്ദുര്‍ഗ് മേഖല പ്രസിഡന്റ് ഭാസ്കരന് ചെമ്പിലോട്ട്,വെള്ളരികുണ്ട് മേഖല വൈസ് പ്രസിഡന്റ് സി വി സുരേഷ്, തമ്പാന് നായര്‍, രാമചന്ദ്രന്, പ്രവീണ്‍ ബളാല്‍, ശശി പുങ്ങം ചാല്,വിനോദ് കുമാര്‍ പുങ്ങംചാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.മേഖല സെക്രട്ടറി വിനോദ് കുമാര്‍ സ്വാഗതവും റെജികുമാര്‍ ഭീമനടി നന്ദിയുംപറഞ്ഞു.
