വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇലക്ട്രീഷ്യന്‍ മരിച്ചു

പൊയ്‌നാച്ചി : വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇലക്ട്രീഷ്യന്‍ മരിച്ചു. കാടകം, കൊട്ടംകുഴിയിലെ കെ അശോകന്‍ (55)ആണ് വ്യാഴാഴ്ച്ച രാവിലെ മംഗ്‌ളൂരുവിലെ സ്വകാര്യാശുപതിയില്‍ മരിച്ചത്. മൂന്നാഴ്ച മുമ്പ് സൗത്ത് പൊയ്‌ന്നാച്ചിയില്‍
വെച്ച് അശോകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിക്കുകയായിരുന്നു. അരക്കെട്ടു മുതല്‍ ഒരു കാല്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. കാല്‍ പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനായി മൂന്നിലേറെ ശസ്ത്രക്രിയകള്‍ ഇതിനകം നടത്തിയിരുന്നു.
ജോലിയുടെ സൗകര്യാര്‍ത്ഥം അശോകനും ഭാര്യ തങ്കമണിയും മൂന്നു മക്കളും മൈലാട്ടിയിലെ ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം. അറിയപ്പെടുന്ന വോളിബോള്‍, ഫുട്‌ബോള്‍ താരം കൂടിയാണ് അശോകന്‍. സഹോദരങ്ങള്‍: റിട്ട. എസ് ഐ കെ ബാലകൃഷ്ണന്‍, പരേതനായ സുധാകരന്‍, പ്രഭാകരന്‍, സരസ്വതി, നളിനി, ഉഷ,പ്രസന്ന,അനിത.

error: Content is protected !!