കാസര്‍കോട്: ജിഎച്ച്എസ്എസ് കുമ്പള വിദ്യാലയത്തില്‍ ഹാമാസിനെ പിന്തുണച്ചുകൊണ്ട് നടത്തിയ മൈം ഷോ തടഞ്ഞ അധ്യാപകര്‍ക്ക് സമ്പൂര്‍ണ്ണ പിന്തുണ അറിയിച്ചുകൊണ്ട് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി വരുണ്‍ പ്രസാദ് അധ്യാപകരെ സന്ദര്‍ശിച്ചു.
അധ്യാപകര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്കുന്നതിനോടൊപ്പം നാട്ടില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ഏതു ശ്രമത്തെയും നടപടിയും യുവമോര്‍ച്ച ശക്തമായി എതിര്‍ക്കുമെന്ന് അദ്ദേഹം അറിയിച്ചു. യുവമോര്‍ച്ച കാസ കോട് ജില്ലാ അധ്യക്ഷന്‍ കൊല്ലാലയില്‍ അശ്വിന്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. എച്ച് എന്‍. ധനുഷ്, മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പ്രേമലത, മണ്ഡലം കമ്മിറ്റി അംഗങ്ങളായ വിവേകാനന്ദ ഷെട്ടി, മോഹന ബമ്പ്രാണ എന്നിവര്‍ സംബന്ധിച്ചു.
