അഴീത്തലയില്‍ തോണിയില്‍ മത്സ്യബന്ധന ബോട്ട് ഇടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാളെ കാണാതായി; കൂടെ ഉണ്ടായിരുന്ന ആള്‍ രക്ഷപ്പെട്ടു

നീലേശ്വരം : പൂഴിവാരുന്ന തോണിയില്‍ മത്സ്യബന്ധന ബോട്ട് ഇടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാളെ കാണാതായി. കൂടെ ഉണ്ടായിരുന്ന ആള്‍ രക്ഷപ്പെട്ടു. തൈക്കടപ്പുറം അഴീത്തലയില്‍ തുറമുഖത്തിന് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടം. എരിഞ്ഞിക്കീല്‍ സ്വദേശി ശ്രീധരനെയാണ് കാണാതായത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന ബാലകൃഷ്ണന്‍ രക്ഷപ്പെട്ടു. മണല്‍വാരല്‍ തോണിയിലെ തൊഴിലാളികളാണ് ശ്രീധരനും ബാലകൃഷ്ണനും. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബോട്ടാണ് തോണിയില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തോണിയില്‍ നിന്നു തെറിച്ചു വീണ ശ്രീധരനെ കണ്ടെത്താന്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. തീരദേശ പോലീസും നാട്ടുകാരും ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്

error: Content is protected !!