കാഞ്ഞങ്ങാട് കാര്‍ഷിക കര്‍മ്മ സേനയുടെ പച്ചക്കറി കൃഷിക്ക് നൂറുമേനി വിളവ്

കാഞ്ഞങ്ങാട്:കൃഷി യജ്ഞത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭ കാര്‍ഷിക കര്‍മ്മ സേന തരിശ് സ്ഥലത്ത് നടത്തിയ പച്ചക്കറി കൃഷിക്ക് നൂറുമേനി വിളവ്.നഗരസഭയിലെ മുഴുവന്‍ ആളുകളെയും ജൈവകൃഷിയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ കാഞ്ഞങ്ങാട് സൗത്ത് കെ വി ഭാസ്‌കരന്‍ എന്ന വ്യക്തിയുടെ ഒരേക്കര്‍ സ്ഥലത്ത് കാഞ്ഞങ്ങാട് നഗരസഭയുടെയും കൃഷിഭവന്റെയും സഹായത്താല്‍ ഇക്കഴിഞ്ഞ ആഗസ്റ്റ് 12 നാണ് കൃഷി ആരംഭിച്ചത്.പയര്‍,വെണ്ട,ചീര,നരമ്പന്‍ തുടങ്ങിയ പച്ചക്കറികളാണ് തികച്ചും ജൈവകമായി കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കൃഷി നടത്തിയത്.മികച്ച വിളവ് ലഭിച്ച കൃഷിയുടെ വിളവെടുപ്പ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു.വികസന സ്ഥിരം സമിതി അധ്യക്ഷ കെ ലത അധ്യക്ഷത വഹിച്ചു.,സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പ്രഭാവതി,കെ വി സരസ്വതി, കെ അനീശന്‍,കൗണ്‍സിലര്‍മാരായ ടി ബാലകൃഷ്ണന്‍, പള്ളിക്കൈ രാധാകൃഷ്ണന്‍, എന്നിവര്‍ സംസാരിച്ചു.കാര്‍ഷിക കര്‍മ്മ സേന സെക്രട്ടറി എന്‍ ഉണ്ണികൃഷ്ണന്‍ സ്വാഗതവും കൃഷിഭവന്‍ ഫീല്‍ഡ് ഓഫീസര്‍ എസ് രമേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു. ,കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍,കാര്‍ഷിക കര്‍മ്മ സേന അംഗങ്ങള്‍,പൊതുപ്രവര്‍ത്തകര്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തു

error: Content is protected !!