കരിന്തളം: കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കുമ്പളപ്പള്ളി പാലത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 18 ന് വൈകിട്ട് 4 മണിക്ക് നടക്കും.ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്നു കുമ്പളപ്പള്ളി പാലം അതാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. പരിപാടി വിജയിപ്പിക്കുന്നതിനാവശ്യമായ സംഘാടക സമിതി രൂപീകരണ യോഗം നാളെ വൈകിട്ട് 4 മണിക്ക് കുമ്പളപ്പള്ളി പാലം പരിസരത്ത് വെച്ച് നടക്കുമെന്ന് എംഎല്‍എ ഇ ചന്ദ്രശേഖരനും പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവിയും സംയുക്തമായിഅറിയിച്ചു.
