കവര്‍ച്ചാമുതലുകള്‍ ആക്രിക്കടയില്‍ വില്‍ക്കാന്‍ എത്തിയ മോഷ്ടാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട് : കവര്‍ച്ചാമുതലുകള്‍ ആക്രിക്കടയില്‍ വില്‍ക്കാന്‍ എത്തിയ മോഷ്ടാവ് അറസ്റ്റില്‍. കല്ലംചിറ, പുതുക്കാല്‍ അച്ചി മേലമ്മ ദേവസ്ഥാനത്ത് നിന്നു വിളക്കുകളും മണികളും പണവും കവര്‍ന്ന കേസിലെ പ്രതി പയ്യന്നൂര്‍, രാമന്തളി, കുരിശുമുക്കിലെ പി വി .പ്രകാശന്‍ (47)നെയാണ് ഹോസ്ദുര്‍ഗ് എസ്. ഐ. എ. ആര്‍. ശാര്‍ങ്ധരന്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ദേവസ്ഥാനത്ത് നിന്ന് രണ്ട് വലിയ മണികള്‍, ആറ് തൂക്കുവിളക്കുകള്‍, കൈമണി, കൊടിവിളക്ക്, തളിക എന്നിവ മോഷണം പോയത്. ഭണ്ഡാരം കുത്തിത്തുറന്ന് പണവും മോഷ്ടിച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. ദേവസ്ഥാനം സെക്രട്ടറി കുശാല്‍ നഗറിലെ സി രാജീവന്‍ ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത പോലീസ് ആക്രിക്കടകള്‍ നിരീക്ഷണത്തിലാക്കുകയും കവര്‍ച്ചാ മുതലുകള്‍ വില്‍ക്കാന്‍ എത്തിയപ്പോള്‍ കയ്യോടെ പിടികൂടുകയുമായിരുന്നു.

error: Content is protected !!