പെരിയ :സര്‍വ്വ പ്രതിസന്ധികളും വ്യഥകളും മാറാന്‍ വ്രതമനുഷ്ഠിച്ചു ശബരിമലയില്‍ കുമ്പിടുന്ന ഭക്തജനങ്ങളുടെ ആരാധനാമൂര്‍ത്തി വിഗ്രഹങ്ങള്‍ പോലും അപഹരിക്കുമ്പോള്‍ പിണറായി മന്ത്രി സഭയുടെ യാത്രയയ പ്പിനുള്ള ‘അനന്തപുരി സലാം ‘ പരിപാടി മാത്രമേ ഇനി ബാക്കി നില്‍ക്കുന്നുള്ളൂവെന്നും സ്വര്‍ണ്ണപ്പാളി കവര്‍ച്ച കാര്‍ക്ക് കാലം ഇനി മാപ്പ് നല്‍കില്ലായെന്നും പുല്ലൂര്‍ മണ്ഡലം ചാലിങ്കാല്‍ 15-ാം വാര്‍ഡ് കോണ്‍ഗ്രസ് പ്രവര്‍ത്തക യോഗം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ പണം ധൂര്‍ത്തടിച്ചു കൊണ്ട് പല ദുഷ് പ്രവര്‍ത്തികളും അന്വേഷണം നടക്കുമ്പോള്‍ സിസി ടീവി കേടാണ്, റിപ്പോര്‍ട്ടുകള്‍ കാണാനില്ല,ഇതൊക്കെയാണ് ഒരു നാടിന്റെ ദുര്‍വിധി എങ്കില്‍ ദേവസ്വം മന്ത്രി രാജിവെക്കും വരെ പോരാട്ടത്തിന്റ മുന്‍നിരയിലുണ്ടാവുമെന്നും യോഗം മുന്നറിയിപ്പു നല്‍കി.സര്‍ക്കാര്‍ ഒപ്പമുണ്ട് എന്നഭിപ്രായപ്പെട്ടവര്‍ ‘കള്ളക്കടത്തുകാര്‍ക്കും കൊലയാളികള്‍ക്കു മൊപ്പ മുണ്ട് ‘ എന്നാണ് വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് പ്രകടന പത്രികയുടെ തലക്കെട്ടുകള്‍ വെക്കേണ്ടതെന്നും യോഗം പരിഹസിച്ചു. യോഗം വി. മനോജ്കുമാറിന്റെ അധ്യ ക്ഷതയില്‍ പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. കെ. അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. പത്മനാഭന്‍ ചാലിങ്കാല്‍,കെ. ഗോപാലന്‍, കെ. ഗോപി മാസ്റ്റര്‍, കൃഷ്ണന്‍ മീങ്ങോത്ത്,കൃഷ്ണകുമാര്‍ മീങ്ങോത്ത്,രാജേഷ് പുല്ലൂര്‍, സി. മനോജ് കുമാര്‍,തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി എം. ഗോപാലന്‍ ( പ്രസിഡന്റ് ),ഗോപി മാസ്റ്റര്‍, സാവിത്രി തൊടുപ്പനം, ശശി ചെക്കിയാര്‍പ്പ് ( വൈ. പ്രസിഡന്റ് ),വി. മനോജ് കുമാര്‍ ( ജന:സെക്രട്ടറി ),ടി. വി. ശിവപ്രസാദ്, കുഞ്ഞിരാമന്‍. സി, കൃഷ്ണകുമാര്‍ മീങ്ങോത്ത്,ഉഷാ മനോഹരന്‍, രാജേഷ് പുല്ലൂര്‍, അനീഷ് ചെക്കിയാര്‍പ്പ്,(സെക്രട്ടറി മാര്‍), ബാബു നാരായണന്‍ (ട്രഷറര്‍ ), എ. കൃഷ്ണന്‍ മീങ്ങോത്ത്, രാജു തൊടുപ്പനം, നാരായണന്‍ ചെക്കിയാര്‍പ്പ്,ബാലകൃഷ്ണന്‍ നായര്‍,ജയരാമന്‍ ഏച്ചിത്തടം, നവിതാ സുരേഷ് (എക്‌സിക്യൂട്ടീവ്അംഗങ്ങള്‍
