തായ്‌ക്വോണ്‍ഡോ അക്കാദമി വെള്ളിക്കോത്ത് ഓവറോള്‍ ചാമ്പ്യന്മാര്‍

കാഞ്ഞങ്ങാട്: പടന്നക്കാട് കാര്‍ഷിക കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന കാസര്‍കോട് ജില്ലാ തായ്‌ക്വോണ്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ തായ്‌ക്വോണ്‍ഡോ അക്കാദമി വെള്ളിക്കോത്ത് ഓവറോള്‍ ചാമ്പ്യന്മാരായി. കിഡ്ഡീസ്, സബ്-ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനവും ജൂനിയര്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടി 473 പോയിന്റ് കരസ്ഥമാക്കിയാണ് തായ്‌ക്വോണ്‍ഡോ അക്കാദമി വെള്ളിക്കോത്ത് ഓവറോള്‍ ചാമ്പ്യന്മാരായത് 324 പോയിന്റ് നേടി യോദ്ധ തായ്‌ക്വോണ്‍ഡോ അക്കാദമി കാസര്‍കോട് രണ്ടാം സ്ഥാനവും, 285 പോയിന്റ് നേടി തൃക്കരിപ്പൂര്‍ തായ്‌ക്വോണ്‍ഡോ അക്കാദമി മൂന്നാം സ്ഥാനവും നേടി. രണ്ടുദിവസങ്ങളിലായി നടന്ന ഈ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് 500-ത്തിലധികം കുട്ടികള്‍ പങ്കെടുത്തു മത്സരിച്ചു.
മെഡല്‍ നേടിയ താരങ്ങള്‍ ഒക്ടോബര്‍ 10, 11, 12 തീയതികളില്‍ കോട്ടയം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന സംസ്ഥാന സബ്-ജൂനിയര്‍ തായ്‌ക്വോണ്‍ഡോ ചാമ്പ്യന്‍ഷിപ്പിലും, ജൂനിയര്‍ വിഭാഗത്തിലെ താരങ്ങള്‍ 18, 19 തീയതികളില്‍ തിരുവനന്തപുരം എല്‍.എന്‍.സി.പി.യില്‍ നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലും ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കും.
വിജയികള്‍ക്ക് സീനിയര്‍ മാസ്റ്റര്‍ എം. കുഞ്ഞബ്ദുള്ള സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്തു.
തായ്‌ക്വോണ്‍ഡോ അസോസിയേഷന്‍ ഓഫ് കാസര്‍കോട് പ്രസിഡണ്ട് വി.വി. മധു അധ്യക്ഷത വഹിച്ചു.
കെ. കെ. രഞ്ജിത്ത് കുമാര്‍ , എംഷാജി, ബി ജയന്‍എന്നിവര്‍ സംസാരിച്ചു.ജില്ലാ സെക്രട്ടറി ബി ഐ പ്രകാശ് .സ്വാഗതവും
ജില്ലാ ട്രഷറര്‍ എം അഷറഫ് നന്ദിയും പറഞ്ഞു.

error: Content is protected !!