മരക്കാപ്പ് കടപ്പുറം സ്‌കൂളില്‍ വെച്ച് വന്യജീവി ഫോട്ടോ പ്രദര്‍ശനവും പരിസ്ഥിതി ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു; വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ ബാബു ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട് : കേരള വനം വന്യജീവി വകുപ്പ് കാസര്‍കോട്, സാമൂഹിക വനവല്‍ക്കരണ വിഭാഗം ഹോസ്ദുര്‍ഗ് സോഷ്യല്‍ ഫോറസ്ട്രി റേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജിഎഫ്എച്ച്എസ് മരക്കാപ്പ് കടപ്പുറം സ്‌കൂളില്‍ വെച്ച് വന്യജീവി ഫോട്ടോ പ്രദര്‍ശനവും പരിസ്ഥിതി ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ ബാബു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. രഞ്ജിത്ത് പരിസ്ഥിതിയെ കുറിച്ച് വിഷയാവതരണം നടത്തി. പ്രധാനധ്യാപകന്‍ രവീന്ദ്രന്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി പുഷ്പരാജന്‍ മാസ്റ്റര്‍, എംപിടിഎ പ്രസിഡന്റ് വിനിത, എസ്എംസി ചെയര്‍മാന്‍ പ്രദീപ് കുമാര്‍, സീഡ് കോഡിനേറ്റര്‍ വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ബിനു കെ.ആര്‍, നാരായണ നായിക്ക്, ലിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ പരിപാടിക്ക്നേതൃത്വംനല്‍കി.

error: Content is protected !!