മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ നീലേശ്വരം ശിവക്ഷേത്രത്തിലും സ്വര്‍ണം കാണാതായതായി പരാതി

നീലേശ്വരം : ശബരിമല സ്വര്‍ണ്ണ പാളി വിവാദത്തിന് പിന്നാലെ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ നീലേശ്വരം ശിവക്ഷേത്രത്തിലും സ്വര്‍ണം കാണാതായതായി പരാതി.വഴിപാടായി ലഭിച്ച സ്വര്‍ണമാണ് കാണാതായിരിക്കുന്നത്.ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി സ്ഥീരികരിച്ചത്. മുന്‍ ഭരണ സമിതിക്കെതിരെ ഇപ്പോഴത്തെ ഭരണ സമിതി പോലീസിലും ദേവസ്വം ബോര്‍ഡ് വിജിലന്‍സിലും പരാതി നല്‍കി. സ്വര്‍ണം വെള്ളി ആഭരണങ്ങളാണ്കാണാതായത്.

error: Content is protected !!