കാഞ്ഞങ്ങാട്: നാലു ദിവസം നീളുന്ന ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കായിക മേളയ്ക്ക് ബുധനാഴ്ച. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ കൊടിയേറും. വിവിധ ഇനങ്ങളിലായി 1200 ഓളം കായിക താരങ്ങള്‍ മാറ്റുരയ്ക്കുന്ന മേള രാവിലെ 10ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും.കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത അധ്യക്ഷത വഹിക്കും. ധ്യാന്‍ചന്ദ് പുരസ്‌കാര ജേതാവ് കെ.സി.ലേഖ സല്യൂട്ട് സ്വീകരിക്കും. ഹോസ്ദുര്‍ഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.സുരേന്ദ്രന്‍ പതാക ഉയര്‍ത്തും. സ്‌കൂള്‍ മാനേജര്‍ കെ.വേണുഗോപാലന്‍ നമ്പ്യാര്‍ ഉപഹാര സമര്‍പ്പണം നടത്തും. മേളയ്ക്കു മുന്നോടിയായി ചൊവ്വാഴ്ച നടന്ന ദീപശിഖ പ്രയാണത്തിന് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്കി.ചാത്തമത്ത് എ യു പി സ്‌കൂളില്‍ നിന്നാണ് ദീപശിഖ യാത്ര തുടങ്ങിയത്.നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി.ശാന്ത ഉദ്ഘാടനം ചെയ്തു. ഉപജില്ലാ കായിക മേള സംഘാടക സമിതി ജനറല്‍ കണ്‍വീനറും ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ഡോ.എന്‍.വേണുനാഥന്‍ അധ്യക്ഷനായി. കെസി ത്രോസ് അക്കാദമി പരിശീലകന്‍ കെ.സി. ഗിരീഷ് കൈമാറിയ ദീപശിഖ ദേശീയ-സംസ്ഥാന കായിക താരങ്ങളായ ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വി.അവന്തിക, ദേവ് സൂധീര്‍, അര്‍ച്ചന, നിസാമൂദ്ദീന്‍, ആദിത്യന്‍ എന്നിവര്‍ ഏറ്റുവാങ്ങി.നീലേശ്വരം നഗരസഭാംഗം പി.പി.ലത, ചാത്തമത്ത് സ്‌കൂള്‍ മാനേജര്‍ എന്‍. സരോജിനി, പ്രഥമധ്യാപകന്‍ കെ.സുമോദ്,പിടിഎ പ്രസിഡന്റ് എം.ഗോപിനാഥന്‍, മദര്‍ പിടിഎ പ്രസിഡന്റ് രുസ്ന ശൈലേഷ്, അധ്യാപകന്‍ കെ.ബിജിത്ത്, എച്ച്എം ഫോറം കണ്‍വീനര്‍ കെ.വി.രാജീവന്‍, ഉപജില്ലാ കായിക മേള സംഘാടക സമിതി വൈസ് ചെയര്‍മാന്‍ ഇ.വി.ജയകൃഷ്ണന്‍, ദുര്‍ഗ സ്‌കൂള്‍ പ്രഥമധ്യാപിക പി.സുമ, സ്റ്റാഫ് സെക്രട്ടറി കെ.വി.രാജേഷ്, കായിക അധ്യാപകന്‍ കെ.വിജയകൃഷ്ണന്‍, അധ്യാപകന്‍ കെ.വി.ജയന്‍ എന്നിവര്‍ സംസാരിച്ചു.11 ന് വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
