വെളിച്ചപ്പാട പരിപാലന സംഘം കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും മഹാസഭയും

കാഞ്ഞങ്ങാട് : മൗവ്വര്‍ മല്ലമൂല വിഷ്ണുമൂര്‍ത്തി വയനാട്ടുകുലവന്‍ വെളിച്ചപ്പാട പരിപാലന സംഘം കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും വാര്‍ഷിക മഹാസഭയും 12, 13 തീയതികളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
12 ന് രാവിലെ 9.30 ന് സംഘം രക്ഷാധികാരി കുമാരന്‍ വെളിച്ചപ്പാടന്‍ ഭദ്രദീപം കൊളുത്തും. ഉത്തര മലബാര്‍ തീയ്യ സമുദായ സംരക്ഷണ സമിതി പ്രസിഡന്റ് സി.രാജന്‍ പെരിയ ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് വേണു വെളിച്ചപ്പാടന്‍ അധ്യക്ഷനാവും.നാരായണന്‍ ചൂരിക്കോട്, ഗണേശന്‍ അരമങ്ങാനം, എ വി ഹരിഹരസുധന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. കൃഷ്ണന്‍ വെളിച്ചപ്പാടന്‍, രവി വെളിച്ചപ്പാടന്‍ എന്നിവരെ ആദരിക്കും. ടി നാരായണന്‍ വെളിച്ചപ്പാടന്‍ മുഖ്യപ്രഭാഷണം നടത്തും. വിഷ്ണുമൂര്‍ത്തിയും, വയനാട്ട് കുലവനും എന്ന വിഷയത്തില്‍ ചന്ദ്രശേഖരന്‍ മാസ്റ്റര്‍ കൊപ്പല്‍ പ്രഭാഷണം നടത്തും. വസന്തന്‍ ചേമ്പോട്, വാസുവെളിച്ചപ്പാടന്‍, നാരായണന്‍ വെളിച്ചപ്പാടന്‍ എന്നിവര്‍ സംസാരി ക്കും. 13 ന് രാവിലെ 10 ന് സഭായോഗവും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കല്‍
എന്നിവ നടക്കും. ടി നാരായണന്‍ വെളിച്ചപ്പാടന്‍,വേണു വെളിച്ചപ്പാടന്‍ അയ്യങ്കാവ്,നാരായണന്‍ വെളിച്ചപ്പാടന്‍ കുറിഞ്ചിക്കട്ട, ടി വി ചന്ദ്രന്‍ വെളിച്ചപ്പാടന്‍, കൃഷ്ണന്‍ വെളിച്ചപ്പാടന്‍ കൊളത്തൂര്‍, രാമ വെളിച്ചപ്പാടന്‍ കുമ്പടാജെ എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!