കാഞ്ഞങ്ങാട് കടപ്പുറത്ത് മത്തി കരകയറി

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കടപ്പുറം മുതല്‍ മരക്കാപ്പ് കടപ്പുറം വരെയുള്ള തീരദേശത്ത് ഞായറാഴ്ച രാവിലെ ആറരയോടെ
മത്തി കരകയറി ‘ തീരപ്രദേശങ്ങളിലുള്ളവര്‍ക്ക് കൈ നിറയെ പിടക്കുന്ന മത്തിയാണ് കിട്ടിയത്. കരയോട് ചേര്‍ന്ന് മത്തിക്കുട്ടം സഞ്ചരിക്കവെ മത്സ്യബന്ധനത്തിന് കടലില്‍ ഇറങ്ങിയ ബോട്ടുകളുടെ ശബ്ദം കേട്ടാണ് ഇവ കരയിലേക്കു ഇരച്ചുകയറുന്നതെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നത്.

error: Content is protected !!