സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ബോള്‍ ബാഡ്മിന്റണ്‍ : ചാമ്പ്യന്‍ ടീമിന് സ്‌കൂളിന്റെ സ്‌നേഹാദരം

കാഞ്ഞങ്ങാട് : കൊല്ലം കൊട്ടാരക്കരയില്‍ വെച്ച് നടന്ന 67 മത് സംസ്ഥാന സ്‌കൂള്‍ ഗെയിംസ് സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ബോള്‍ ബാഡ്മിന്റണ്‍ മത്സരത്തില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി ചരിത്രനേട്ടം കൈവരിച്ച കാസര്‍കോട് ജില്ല ടീമിന് വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്റി സ്‌കൂളിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ നാട്ടുകാര്‍ എന്നിവര്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു. നിലവിലുള്ള ചാമ്പ്യന്മാരായ കൊല്ലം ജില്ലയെയാണ് അവരുടെ തട്ടകത്തില്‍ വെച്ച് കാസര്‍കോട് ജില്ല പരാജയപ്പെടുത്തി തുടര്‍ന്ന് തിരുവനന്തപുരം, മലപ്പുറം, ഫൈനല്‍ മത്സരത്തില്‍ തൃശൂര്‍ ജില്ലയെ തോല്‍പിച്ച് ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയത്. കളിച്ച അഞ്ചില്‍ നാലുപേരും വെള്ളിക്കോത്ത് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് (ഐബിന്‍ ഫിലിപ്പ് സോജന്‍, കേദാര്‍ എസ് കുമാര്‍, ആദിദേവ് ടി വീ, ഋഷി രാജ് )വിഷ്ണു കെ, (ജിവിഎച് എസ് എസ് കറഡുക്ക, ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാസര്‍കോട് ജില്ല നാലാം സ്ഥാനം കരസ്ഥമാക്കി. കായികാധ്യാപകന്‍ സോജന്‍ ഫിലിപ്പിന്റെ പരിശീലനത്തിലൂടെയാണ് വിദ്യാലയം ചരിത്രനേട്ടം കൈവരിച്ചത്. സ്വീകരണ പരിപാടിക്ക് ഹെഡ്മിസ്ട്രസ് പ്രേമ ടീച്ചര്‍ , പി.ടി.എ പ്രസിഡന്റ് കെ.വി. വിദ്യാധരന്‍ , പി.ടി.എ വൈസ് പ്രസിഡന്റ് സുജിത്ത്, സുധാകരന്‍ മാസ്റ്റര്‍, മധുപാലമംഗലം, സജിത്ത് കുമാര്‍ , സുഗതന്‍,സനീജ അജയന്‍, മഞ്ജുള , പി.വി.ഗീത ടീച്ചര്‍. കെ.വി മനോജ് മാസ്റ്റര്‍, പ്രവീണ ടീച്ചര്‍, രാകേഷ് മാസ്റ്റര്‍,സിന്ധു ടീച്ചര്‍ . സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി

 

error: Content is protected !!