ആര്‍ട്ട് ഫോറം കാഞ്ഞങ്ങാട്,കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള 25,26,തീയതികളില്‍; സംഘാടകസമിതി രൂപീകരണം നടന്നു; ലേറ്റസ്റ്റ് പത്രാധിപര്‍ അരവിന്ദന്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട്:-ആയിരത്തിലധികം അംഗങ്ങള്‍ക്കുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ സാംസ്‌കാരി കൂട്ടായ്മയായ കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറവും കാഞ്ഞങ്ങാട് ബ്ലോക്ക് ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് അധിനിവേശവും പ്രതിരോധവും എന്ന സന്ദേശവുമായി നടത്തുന്ന രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഒക്ള്‍ടോബര്‍ 25, 26, തീയതികളിലായി രണ്ട് ദിവസങ്ങളിലായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും.രണ്ട് ദിവസവും ദേശീയ,സംസ്ഥാനതലത്തില്‍ ശ്രദ്ധേയമായ നിരവധി സംവിധായകരുടെയും എഴുത്തുകാരുടെയും ജനപ്രിയ സിനിമകളും ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കും ചലച്ചിത്രമേളയുടെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരണം പ്രത്യേക ക്ഷണിതാക്കളുടെ പങ്കാളിത്തത്തില്‍ ആലാമി പള്ളി ഫ്രണ്ട്‌സ് ക്ലബ്ബില്‍ നടന്നു. ലേറ്റസ്റ്റ് പത്രാധിപര്‍ അരവിന്ദന്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. അഡ്വ: ടി വി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.ജയന്‍ മാങ്ങാട്, നന്ദ ലാല്‍,അഡ്വ.സി ഷുക്കൂര്‍, സി.പി ശുഭ,ചന്ദ്രു വെള്ളരിക്കുണ്ട്,ചന്ദ്രന്‍ ആലാമി പള്ളി,രവി. പി ,എന്നിവര്‍ സംസാരിച്ചു. ആര്‍ട്ട് ഫോറം പ്രസിഡണ്ട് വി സുരേഷ് മോഹന്‍ സ്വാഗതവും ബി.സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍ അരവിന്ദന്‍ മാണിക്കോത്ത് അഡ്വ.ടി വി രാജേന്ദ്രന്‍, സി ഷുക്കൂര്‍ (രക്ഷാധികാരികള്‍)
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി വിജയന്‍(ചെയര്‍മാന്‍), വി സുരേഷ് മോഹന്‍(വര്‍ക്കിംഗ് ചെയര്‍മാന്‍), എം മണി രാജ്,ദിനേശന്‍ മൂലക്കണ്ടം,അംബുജാക്ഷന്‍ ആലാമി പള്ളി(വൈസ് ചെയര്‍മാന്‍), സി പി ശുഭ(ജനറല്‍ കണ്‍വീനര്‍), ചന്ദ്രന്‍ ആലാമി പള്ളി(കണ്‍വീനര്‍)
എന്‍ കെ ബാബുരാജ്,ലെജിന്‍ എം. എസ്, എം വിബാലചന്ദ്രന്‍(ജോയിന്‍ കണ്‍വീനര്‍മാര്‍), ബി സുരേന്ദ്രന്‍ (ട്രഷറര്‍)

error: Content is protected !!