കാഞ്ഞങ്ങാട് : കൊല്ലം ഓച്ചിറയില്‍ വെച്ച് നടന്ന രണ്ടാമത് സംസ്ഥാന ലങ്കാടി ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെയും, പെണ്‍കുട്ടികളുടെയും മല്‍സര വിഭാഗത്തില്‍ കാസര്‍കോട് ജില്ല ഇരട്ട കിരീടം സ്വന്തമാക്കി. നവംബര്‍ 21 ന് ഗുജറാത്തിലെ വഡോരിയില്‍ വെച്ച് നടക്കുന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരു ടീമുകളും കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും, ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കണ്ണൂരിനെയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊല്ലത്തെയും പരാജയപ്പെടുത്തിയാണ് ടീം വിജയികളായത്. ലങ്കാടി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.വി.ഗോപാലന്‍, ജില്ലാ ട്രഷറര്‍ സിദ്ധിഖ് ചക്കര, ടീം കോര്‍ഡിനേറ്റര്‍ ഷെരീഫ് മാടാപ്പുറം, പരിശീകരായ രാകേഷ് കൃഷ്ണന്‍, പ്രീത, മാനേജര്‍മാരായ റിജു രാജ്, എന്‍. സിന്ധു, എന്നിവരാണ് ചാമ്പ്യന്‍ഷിപ്പില്‍ ജില്ലാ ടീമുകള്‍ക്ക് നേതൃത്വം നല്‍കിയത്.
