നീലേശ്വരം: വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പ്രണയം നടിച്ച് വീട്ടമ്മയില്‍ നിന്നും 10 പവന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് നീലേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറിയും ഐഎന്‍ടിയുസി
നീലേശ്വരം ഡിവിഷന് കമ്മിറ്റി സെക്രട്ടറിയുമായ നീലേശ്വരം മാര്‍ക്കറ്റിലെ കാട്ടിക്കുളത്ത് ഷെനീറിനെയാണ്
കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് ഇന്‍സ്പെക്ടര്‍ കെ ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെടുന്ന ഒരു വീട്ടമ്മയെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ പരിചയപ്പെട്ട് മൂന്ന് ദിവസം കൊണ്ടാണ് പണയം വെക്കാന്‍ എന്ന് പറഞ്ഞ് ഷെനിര് 10 പവന് തട്ടിയെടുത്തത്. പിന്നീട് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. ഇതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി വീട്ടമ്മക്ക് മനസ്സിലായത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു . കേസെടുത്ത മെഡിക്കല്‍ കോളേജ് പോലീസ് നീലേശ്വരം പോലീസിന്റെ സഹായത്തോടെയാണ് ഷെനിറിനെ അറസ്റ്റ് ചെയ്തത്. ഏതാനും മാസം മുമ്പ് ചന്തേര പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു വീട്ടമ്മയെയും സമാനരീതിയില്‍ ഇയാള്‍ തട്ടിപ്പിനിരയാക്കിയിരുന്നു. വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയെങ്കിലും പണം തിരിച്ചു നല്കി അന്ന് കേസ് ഒതുക്കി തീര്‍ക്കുകയാണ് ചെയ്തത്. കേസില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് ഐഎന്‍ടിസി ഭാരവാഹിത്വത്തില്‍ നിന്നും, യൂണിയന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് അടക്കം പുറത്താക്കിയതായി പ്രസിഡന്റ് സി. വിദ്യാധരന് , സെക്രട്ടറി പി വി ബാലകൃഷ്ണന് എന്നിവര്‍ അറിയിച്ചു.
പ്രണയം നടിച്ച് വീട്ടമ്മയില്‍ നിന്നും 10 പവന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
