മാലിന്യം തള്ളിയ ബൈക്കിനെ നാട്ടുകാര്‍ പിടികൂടി

കോട്ടപ്പാറ :രാത്രികാലങ്ങളില്‍ നെല്ലിത്തറ ഇറക്കത്തില്‍ സ്ഥിരമായി മാലിന്യം തള്ളുന്ന ബൈക്കിനെ നാട്ടുകാര്‍ പിടികൂടി.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി ബൈക്കില്‍ എത്തിയ രണ്ടു പേര്‍ മാലിന്യം തള്ളുന്നത് കാര്‍ യാത്രകാരന്‍ വാഴക്കോടെ ജിഷ്ണു കാണുകയും വീഡിയോയും എടുത്ത് നാട്ടിലെ തന്നെ ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തിരുന്നു. അന്ന് വാഹനവുമായി രക്ഷപ്പെട്ടിരുന്നു.
ഇന്ന് രാവിലെ നെല്ലിത്തറയില്‍ ഇറക്കത്തില്‍ വെച്ച് മാവുങ്കാലിലെ ചുമട്ടുതൊഴിലാളി വാഴക്കോട്ട് ശ്രീനേഷാണ് ബൈക്കിനെ കണ്ടെത്തിയത്. വിവരം നാട്ടുകാരെയും പോലീസിനെയും അറിയിച്ചു. അന്ന് തട്ടിയ മാലിന്യ ചാക്ക് കെട്ട് ഇവരെ കൊണ്ട് തന്നെ തിരിച്ചെടുപ്പിച്ചു. മാലിന്യം തള്ളിയത് അന്യസംസ്ഥാന തൊഴിലാളികളാണ്.

error: Content is protected !!