കാസര്‍കോട്: നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരന് മരിച്ചു. കുമ്പള ദേശീയപാതയില്‍ ഇന്ന് രാവിലെ 7.45 മണിയോടെയാണ് അപകടം. ദേശീയപാതയോരത്ത് നില്‍ക്കുകയായിരുന്ന തമിഴ്നാട് സ്വദേശിയെന്നു സംശയിക്കുന്ന മധ്യവയസ്കന് ആണ് മരിച്ചത്. കാസര്‍കോട് ഭാഗത്തു നിന്നും മംഗ്ളൂരു ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സര്‍വ്വീസ് റോഡിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. മൃതദേഹം ജില്ലാ സഹകരണ ആശുപത്രി മോര്‍ച്ചറിയിലേക്ക് സൂക്ഷിച്ചിട്ടുണ്ട്.
