ഇരിയ: ഇരിയ – പറക്കളായി റോഡ് പൂര്‍ണ്ണമായും ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ബിജെപി കോടോം ബേളൂര്‍ പഞ്ചായത്ത് കമ്മിറ്റി സായാഹ്ന ധര്‍ണ നടത്തി. ഈ പ്രദേശത്തെ ആളുകളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇരിയ പറക്കളായി റോഡ് പൂര്‍ണ്ണമായും ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കുകയെന്നത്. നിലവില്‍ ഈ റോഡില്‍ വലിയടുക്കം മുതല്‍ പറക്കളായി വരെ 800 മീറ്റര്‍ പൂര്‍ണ്ണമായും ടാര്‍ ചെയ്യാന്‍ ബാക്കിയുണ്ട്. കഴിഞ്ഞ ബഡ്ജറ്റില്‍ അനുവദിച്ച ഒരുകോടി രൂപ ടാറിങ് പൂര്‍ണമായും ചെയ്യാന്‍ ബാക്കിയുള്ള ഈ പ്രദേശം ഒഴിവാക്കിക്കൊണ്ട് നിലവില്‍ താര്‍ ചെയ്തിട്ടുള്ള ഭാഗത്ത് തന്നെ ഉപയോഗപ്പെടുത്താനുള്ളനീക്കത്തിനെതിരെയാണ് സമരം സംഘടിപ്പിച്ചത്. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എ. വേലായുധന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ബിജെപി കോടോംബേളൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രേമരാജ് കാലിക്കടവ്, വെള്ളരിക്കുണ്ട് മണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീജിത്ത് പറക്കളായി, ജില്ലാ കമ്മിറ്റി അംഗം അശോകന്‍ മേലത്ത് ,
പഞ്ചായത്ത് സെക്രട്ടറി രവി പൂതങ്ങാനം, മണ്ഡലം സെക്രട്ടറി ശാന്ത വയമ്പില്‍ ,ജ്യോതി രാധാകൃഷ്ണന്‍, തുടങ്ങിയവര്‍സംസാരിച്ചു.
