കുമ്പള: ഡി വൈ എഫ് ഐ. നേതാവായ അഭിഭാഷക ഓഫീസിലെ ഫാനിൽ തൂങ്ങി മരിച്ചനിലയിൽ. കുമ്പള മേഖല പ്രസിഡന്റും ബ്ലോക്ക് കമ്മിറ്റി അംഗവുമായ അഡ്വ.രഞ്ജിതയാണ് മരിച്ചത്. ഇന്ന് വൈകിട്ടു മുതൽ വീട്ടിൽ നിന്നു ഇവരെ വിളിച്ചെങ്കിലും ഫോൺ അറ്റന്റുറു ചെയ്യാത്തതിനെത്തുടർന്നു വീട്ടുകാർ ഓഫീസിലെത്തി. ഓഫീസ് പൂട്ടിയ നിലയിൽ കാണപ്പെടുകയായിരുന്നു. തുടർന്നു വിവരം പോലീസിനെ അറിയിച്ചു. പോലീസെത്തി വാതിൽ പൊളിച്ചു അകത്തു കടന്നപ്പോഴാണ് ഫാനിൽ തുങ്ങി മരിച്ചനിലയിൽ കാണപ്പെട്ടത്. കുമ്പള ബത്തേരിയിലെ ചന്ദ്രൻ – വാരിജാക്ഷി ദമ്പതികളുടെ മകളാണ്. ഭർത്താവ്: ഡി.വൈ.എഫ്. ഐ. നേതാവായിരുന്ന കൃതേഷ് .സഹോദരങ്ങൾ:സുജിത്ത്, പരേതനായ അജിത് .
