കനിവ് ഫിസിയോതെറാപ്പി ആന്റ് കൗണ്‍സിലിംഗ് സെന്റര്‍ കാഞ്ഞങ്ങാട് ഉദ്ഘാടനം 3ന് ; ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ്ജ് നിര്‍വ്വഹിക്കും

കാഞ്ഞങ്ങാട് :രോഗം ഒരു ശാപമല്ല, നമ്മുടെ ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കി ലും വന്നുചേരാവുന്ന അവസ്ഥയാണ്. ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചും വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ കൊണ്ടും കിടപ്പിലായ നമ്മുടെ സഹോദരങ്ങള്‍ക്ക് കൈത്താങ്ങ് നല്‍കാനായി രൂപീകരിക്കപ്പെട്ട കനിവ് പാലിയേറ്റീവ് ചാരിറ്റബിള്‍ സൊസൈറ്റി രോഗികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഹോം കെയര്‍ പ്രവര്‍ത്തനത്തിനോടൊപ്പം അതിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ വിവിധ തലങ്ങളില്‍ വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് കനിവ് ഫിസിയോതെറാപ്പി ആന്റ് കൗണ്‍സിലിംഗ് സെന്റര്‍ ആരംഭിക്കുന്നത്.

ഒക്ടോബര്‍ 3ന് വൈകിട്ട് 4 മണിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഫിസിയോതെറാപ്പി സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. കെ. രാജ്‌മോഹന്റെ അധ്യക്ഷനാവും. കൗണ്‍സിലിംഗ് സെന്ററിന്റെ ഉദ്ഘാടനം എം.രാജഗോപാലന്‍ എം.എല്‍എയും ഓഫീസിന്റെ ഉദ്ഘാട നം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എയും നിര്‍വ്വഹിക്കും. ഫണ്ട് ഏറ്റുവാങ്ങല്‍ മുന്‍ എം എല്‍എയും കനിവ് ജില്ലാ ചെയര്‍മാന്‍ കൂടിയായ കെ.വി കുഞ്ഞിരാമന്‍ നിര്‍വ്വഹിക്കും. പാലിയേറ്റീവ് ഉപകരണങ്ങള്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി.സുജാതയും മെമ്പര്‍ഷിപ്പ് വിതരണം കനിവ് ജില്ലാ സെക്രട്ടറി ടി.പി.സുകുമാരന്‍ നിര്‍വ്വഹിക്കും.
കനിവ് ഏരിയാ കോര്‍ഡിനേറ്ററും സംഘാടക സമിതി കണ്‍വീനറുമായ എന്‍.പ്രിയേഷ് സ്വാഗതം പറയും. മുഖ്യമന്ത്രിയുടെ പച്ചത്തുരുത്ത് അവാര്‍ഡ് ഏറ്റുവാങ്ങിയ കനിവ് ജില്ലാ ട്രഷറര്‍ എ.എം.അബ്ദുള്‍ ഖാദറിനെ ചടങ്ങില്‍ ആദരിക്കും. ചടങ്ങില്‍ നഗരസഭാ മുന്‍ ചെയര്‍മാന്‍ വി.വി.രമേശന്‍, പി.കെ.നിഷാന്ത്, കാഞ്ഞങ്ങാട് സഹകരണ ആ ശുപത്രി ചെയര്‍മാന്‍ അഡ്വ. പി.അപ്പുക്കുട്ടന്‍ എന്നിവര്‍ സംസാരിക്കും, കനിവ് ഫിസിയോതെറാപ്പി സെക്രട്ടറി ജ്യോതിഷ് കെ.പി നന്ദിയും പറയും. ചെയര്‍മാന്‍ കെ.വി കുഞ്ഞിരാമന്‍, കണ്‍വീനര്‍ എന്‍ പ്രിയേഷ് , കനിവ് ഫിസിയോ തെറാപ്പി സെക്രട്ടറി കെ പി ജ്യോതിഷ് , മുനിസിപ്പല്‍ സെക്രട്ടറി കെ വി രതീഷ്, കമ്മിറ്റിയംഗം കെ വി .ജയപാലന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

error: Content is protected !!