കല്യാണം റോഡ് മാരിയമ്മ ക്ഷേത്രം നവരാത്രി പൂജാ മഹോത്സവം

കാഞ്ഞങ്ങാട് : കല്യാണ്‍റോഡ് മാരിയമ്മ ക്ഷേത്രം നവരാത്രി പൂജ മഹോത്സവം തുടങ്ങി. നാളെ (ചൊവ്വ) രാവിലെ 5 ന് നട തുറക്കല്‍, 7 ന്
പ്രഭാത പൂജ, 11 ന് മാരിയമ്മ ഭജന സമിതിയുടെ ഭജന. ഉച്ചക്ക് ഒരു മണിക്ക് അന്നദാനം.വൈകിട്ട് 5ന് നട തുറക്കാന്‍, 6.30 ന് ദീപാലങ്കാരം
7ന് മഹാപൂജ. രാത്രി 8 ന്  കുട്ടികളുടെ കലാപരിപാടികള്‍. ഒക്ടോബര്‍ 1 ന് രാവിലെ 5 ന് നട തുറക്കല്‍, 7 ന് പ്രഭാത പൂജ. രാവിലെ 9 ന് വാഹന പൂജ ,11ന് സൗപര്‍ണിക അവതരിപ്പിക്കുന്ന ഭജന സങ്കീര്‍ത്തനം. ഉച്ചയ്ക്ക് ഒരു മണിക്ക് അന്നദാനം. വൈകിട്ട് 5 ന് നട തുറക്കല്‍. 7 ന് മഹാപൂജ, 7.30 ന് ഭജന. രാത്രി 9 ന് കോഴിക്കോട് മില്ലേനിയം സ്റ്റാര്‍ അവതരിപ്പിക്കുന്ന മെഗാ ഹിറ്റ് ഗാനമേള. 2 ന് രാവിലെ 5 ന് നട തുറക്കല്‍, 7 ന് പ്രഭാത പൂജ. രാവിലെ 11 ന് കളരി ഭഗവതി ആഞ്ജനേയമഠം ചിത്താരി കടപ്പുറം അവതരിപ്പിക്കുന്ന ഭജന സങ്കീര്‍ത്തനം. ഉച്ചക്ക് ഒരു മണിക്ക് അന്നദാനം. വൈകിട്ട് 5 ന് നട തുറക്കല്‍. 7 ന് മഹാപൂജ, രാത്രി 8 ന് ദര്‍ശനം. 9 ന് ഗുളിക രാജന്റെ പുറപ്പാട്. 12 ന് ബലികര്‍മ്മം.
വാര്‍ത്ത സമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ബി പി. സത്യനാഥ് ,ക്ഷേത്രം പ്രസിഡന്റ് ബാലന്‍ തോലപറമ്പ്,ഭക്ഷണം കമ്മിറ്റി ചെയര്‍മാന്‍ സി എച്ച് രാമന്‍ എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!