പുങ്ങംചാല്‍: സിപിഎമ്മില്‍ നിന്നും രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്കി.
പുങ്ങംചാലിലെ കെ കെ വിജയന്, ലക്ഷ്മി, രാമചന്ദ്രന് നായര്‍, ജയ, ശാലിനി, സുഹറ തുടങ്ങി പത്തോളം പേരാണ്
ബിജെപിയില്‍ അംഗത്വം എടുത്തു അംഗത്വം എടുത്തത്. പുങ്ങംചാല്‍ വിവേകാനന്ദ വിദ്യാമന്ദിരത്തില്‍ നടന്ന പരിപാടിയില്‍
ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ അഡ്വ.വി.കെ. സജീവന് ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
ഭാരതീയ ജനതാ പാര്‍ട്ടി വെസ്റ്റ്എളേരി പഞ്ചായത്ത് കമ്മിറ്റി
ശില്പശാല സംഘടപ്പിച്ചു.
പുങ്ങംചാല്‍: ആസന്നമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തോടെ അനുബന്ധിച്ചു ഭാരതീയ ജനതാ പാര്‍ട്ടി വെസ്റ്റ്എളേരി പഞ്ചായത്ത് കമ്മിറ്റി ശില്പശാല സംഘടപ്പിച്ചു. പുങ്ങംചാല്‍ വിവേകാനന്ദ വിദ്യാലയത്തില്‍ പ്രവര്‍ത്തക ശില്പശാല
ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ അഡ്വ. വികെ സജീവന് ഉദ്ഘാടനം ചെയ്തു.തെരഞ്ഞെടുപ്പിനെ സജ്ജമാകാനും നരേന്ദ്രമോഡിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളില്‍ എത്തിക്കുവാനും തീരുമാനിച്ചു.ബി ജെ പി വെസ്റ്റ്എളേരി പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു അദ്ധ്വക്ഷനായി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി മനുലാല്‍ മേലത്ത്, ബിജെപി മണ്ഡലം പ്രസിഡന്റ് സാഗര്‍ ചാത്തമത്ത്,കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി ബളാല്‍ കുഞ്ഞിക്കണ്ണന്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അശ്വിന്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ രാജീവന് ചീമേനി, എ.കെ.ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി റജി എളേരി സ്വാഗതവും സി.വി.സുരേഷ് നന്ദിയും പറഞ്ഞു
