പുല്ലൂര്‍ : മാച്ചിപ്പുറം ചാമുണ്ഡേശ്വരി ഗുളികന്‍ ദേവസ്ഥാനത്ത് നവംബര്‍ 28, 29 തീയ്യതികളില്‍ നടക്കുന്ന കളിയാട്ടത്തിന്റെ ഭാഗമായി നിധി ശേഖരണത്തിന് തുടക്കമായി. കെ രാമകൃഷ്ണന്‍ മാക്കരംകോട്ട് നിധിയിലേക്കുള്ള ആദ്യ തുക നല്‍കി. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കരുണാകരന്‍ പ്രണവം തുക ഏറ്റുവാങ്ങി. തുടര്‍ന്ന് വയലില്‍ തണ്ടാന്‍ മഡിയന്‍ പുത്തൂരന്‍ തൃക്കണ്യാല്‍ കുറുപ്പ് എന്നീ ആചാര സ്ഥാനികര്‍ക്കുള്ള കോളും നിശ്ചയിച്ചു. ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ ടി ശശി , ട്രഷറര്‍ ബിനു വണ്ണാര്‍വയല്‍ , രാജേഷ് കലൈപ്പാടി, ദാമോദരന്‍ മൂലക്കണ്ടം , വി ബൈജു , കുഞ്ഞിരാമന്‍ മാക്കരംകോട്ട് എന്നിവര്‍ സംസാരിച്ചു. ഉത്സവ ഭാഗമായി
പടിഞ്ഞാര്‍ ചാമുണ്ഡി , ഗുളികന്‍ എന്നീ തെയ്യങ്ങള്‍ കെട്ടിയാടും.
