മരക്കാപ്പ് കടപ്പുറത്ത് കടലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

കാഞ്ഞങ്ങാട് : കടലില്‍ ഒഴുകി വന്ന അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് മരക്കാപ്പ് കടപ്പുറത്ത് മന്ത്ര റിസോര്‍ട്ടിന് സമീപത്തെ കടലില്‍ ഒഴുകുന്ന നിലയില്‍ മൃതദേഹം പരിസരവാസികള്‍ കണ്ടത്. മല്‍സ്യ തൊഴിലാളികള്‍ കടലില്‍ ഇറങ്ങി മൃതദേഹം കരയിലെത്തിച്ചു. വിവര മറിഞ്ഞ് തീരദേശ പോലീസ് സ്ഥലത്തെത്തി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. അതുകൊണ്ടുതന്നെ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.രാമേശ്വരം സ്വദേശിയെ മംഗലാപുരത്ത് വച്ച് മൂന്നാഴ്ച മുമ്പ് കാണാതായിരുന്നു. മൃതദേഹം ഇയാളുടെ അതാണെന്ന് സംശയിക്കുന്നു.

error: Content is protected !!