എച്ച് കെ എന്ന വിളിപ്പേരുള്ള സൗമ്യത ഇനിയില്ല….. എഴുത്തുകാരനും ഗ്രന്ഥശാല പ്രവര്‍ത്തകനുമായ കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ എച്ച് കെ ദാമോദരന്‍ അന്തരിച്ചു

കാഞ്ഞങ്ങാട് : കഴിഞ്ഞ അമ്പതാണ്ടായി രാഷ്ട്രീയ സാമൂഹ്യ, രാഷ്ട്രീയ സാംസ്‌ക്കാരിക രംഗങ്ങളില്‍ അമ്പതാണ്ടിലധികമായി കാഞ്ഞങ്ങാട് നിറഞ്ഞു നിന്ന വ്യക്തിത്വാം കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ എച്ച് കെ ദാമോദരന്‍ (72)അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് കുന്നുമ്മല്‍ സഹകരണാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹോസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. എച്ച് കെ ദാമോദരന്‍ സ്ഥാപിച്ച കുശാല്‍ നഗര്‍ ഇ കെ നായനാര്‍ സ്മാരക ഗ്രന്ഥലയം പരിധിയില്‍ വീടുകള്‍ കയറിയിറങ്ങി പുസ്തകവിതരണം നടത്തിയതിലൂടെ അദ്ദേഹം ശ്രദ്ധേയനായിരുന്നു.

അടുത്തിടെ പറയജീവിതവും സംസ്‌കാരവും വിഷയമാക്കി മൂന്നു ഭാഗങ്ങളിലായി ആയിരത്തോളം പേജുള്ള ചരിത്ര പരമായനോവല്‍ പൂര്‍ത്തിയാക്കി അതിന്റെ പ്രകാശനത്തിനുള്ള ഒരുക്കത്തിനിടെയാണ് രോഗബാധിതനായി കിടപ്പിലായത്. അതില്‍ ഒന്നാം ഭാഗം ഉടിഞ്ചല്‍ ഹോസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി യൂണിയന്റെ നേതൃത്വത്തില്‍ പ്രകാശനം ചെയ്തിട്ട് അധിക ദിനങ്ങളായില്ല.മറ്റു രണ്ടു ഭാഗത്തിന്റെ പ്രകാശനത്തിനു കാത്തു നില്‍ക്കാതെ ഇന്ന് എച്ച് കെ യുടെ മടക്കം . ദേശാഭിമാനി ബാലസംഘത്തിന്റെ ഹൊസ്ദുര്‍ഗ് താലൂക്ക് പ്രസിഡന്റ്, ഉത്തരമേഖല കമ്മിറ്റി അംഗം, എസ് എഫ് ഐ കാഞ്ഞങ്ങാട് ഏരിയ കണ്‍വീനര്‍, കാഞ്ഞങ്ങാട് നഗരസഭ ഭരണ യംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് അദ്ദേഹത്തെ പൊലീസ് ക്രൂരമായി മര്‍ദിക്കുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. കാസര്‍കോട് ജില്ലാ സഹകരണബാങ്കില്‍ ബില്‍ കലക്ടറായും ജോലി ചെയ്തിട്ടുണ്ട്.

ജില്ലാ ബാങ്ക് ജീവനത്തില്‍ നിന്നും വിരമിച്ചശേഷം സജീവമായി രോഗം ബാധിച്ച മൂന്നാഴ്ച മുമ്പ് വരെ പൊതുരംഗത്തുണ്ടായിരുന്നു.
കഴിഞ്ഞവര്‍ഷം 1970കളിലെ ദേശാഭിമാനി ബാല സംഘം പ്രവര്‍ത്തകരുടെ ഒരു സംഗമം സംഘടിപ്പിക്കാന്‍ മുന്‍കൈയെടുത്തു.കാരിയിലെ പ്രവര്‍ത്തക സംഗമം 60, 70 പ്രായം പിന്നിട്ട പഴയ കാല പ്രവര്‍ത്തകര്‍ക്ക് മറക്കാനാവാത്ത അനുഭവമായിരുന്നു ആ സംഗമം. ഒരു വാട്‌സ് ആപ് കൂട്ടായ്മയും അതിന്റെ ഭാഗമായി രൂപീകരിച്ചു.ഈ വര്‍ഷവും കാഞ്ഞങ്ങാട് സംഗമം നടത്തി ഓര്‍മ്മകള്‍ പങ്കുവെച്ചതാണ്. ഇന്ന് കാഞ്ഞങ്ങാട് പുതിയോട്ടയില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം സംസ്‌ക്കാരം നടക്കും.ഭാര്യ :കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശിനി പി മീനാക്ഷി. മക്കള്‍ :എച്ച് കെ ദിവ്യ, എച്ച് കെ ദീഷ്മ, എച്ച് കെ ദൃശ്യ. സഹോദരങ്ങള്‍ :കെ ഗോവിന്ദന്‍, എച്ച് ചാത്തു, എച്ച് കെ രവീന്ദ്രന്‍, എച്ച് നാരായണന്‍, പരേതനായ കെബാലന്‍.

error: Content is protected !!