ബി ഡി ജെ എസ് നേതാവ് സിപിഎമ്മില്‍ ചേര്‍ന്നു

കാഞ്ഞങ്ങാട് : ബിജെപിയുമായുള്ള രാഷ്ട്രീയ ബന്ധം വിട്ട് ബി ഡി ജെ എസ് നേതാവ് സിപിഎമ്മില്‍ ചേര്‍ന്ന ബല്ലത്ത് പുതിയകണ്ടത്തെ കെ. സുരേന്ദ്രന് സിപിഐഎം ബല്ല ലോക്കല്‍ കമ്മിറ്റി സ്വീകരണം നല്‍കി. യോഗം പാര്‍ട്ടി ഏരിയ സെക്രട്ടറി കെ. രാജ്മോഹനന്‍ ഉദ്ഘാടനം ചെയ്തു. എ രാജന്‍ അധ്യക്ഷത വഹിച്ചു . സി പി ഐ എം ഏരിയ കമ്മിറ്റി അംഗം കെ വി സുജാത സംബന്ധിച്ചു.ലോക്കല്‍ സെക്രട്ടറി എം. സേതു സ്വാഗതം പറഞ്ഞു.

error: Content is protected !!