നീലേശ്വരം: വീടിനകത്ത് കയറി നാലു വയസുകാരനെ തെരുവ് നായ കടിച്ചു. കോട്ടപ്പുറം ടര്‍ഫിനടുത്ത് താമസിക്കുന്ന ഇര്‍ഷാദ് -ഫാത്തിമ ദമ്പതികളുടെ മകന് സഹറാനാണ് തെരുവ് നായയുടെ കടിയേറ്റത്. ശനിയാഴ്ച രാവിലെ സിറ്റൗട്ടില്‍ നിന്ന് സഹോദരന് കളിക്കുന്നത് നോക്കിനില്ക്കുമ്പോഴാണ് വീടിനകത്തേക്ക് പാഞ്ഞു കയറി തെരുവുനായ സഹറാനെ അക്രമിച്ചത്. മുഖത്തും നെഞ്ചിനും കടിയേറ്റ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
