നീലേശ്വരം സീനിയര്‍ ചേംബര്‍ ലോക അല്‍ഷിമേഴ്സ് മാസാചാരണം സംഘടിപ്പിച്ചു; ഡോ: കെ.സി.കെ രാജ ഉത്ഘാടനം നിര്‍വ്വഹിച്ചു

അല്‍ഷിമേഴ്സ് മാസാചരണത്തിന്റെ ഭാഗമായി, സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ നീലേശ്വരം, അല്‍ഷിമേഴ്സ് ആന്‍ഡ് റിലേറ്റഡ് ഡിസോര്‍ഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ (ARDSI) എന്ന സംഘടനയുമായി ചേര്‍ന്ന് രാമരം റസിഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് വേണ്ടി അല്‍ഷിമേഴ്സ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. രാമരം നവയുഗ ഗ്രന്ഥാലയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ സീനിയര്‍ ചേംബര്‍ പ്രസിഡണ്ട് കെ ഗിരീഷ് കുമാര്‍ അധ്യക്ഷനായി. ആതുര ശുശ്രൂഷ മേഖലയില്‍ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ നീലേശ്വരത്തെ പ്രശസ്ത ഡോക്ടര്‍ കെ സി കെ രാജ അല്‍ഷിമേഴ്സ് മാസാചരണം ഉദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി പി കെ ദീപേഷ് സ്വാഗതവും, ദേശീയ ഡയറക്ടര്‍ എം നാരായണന്‍ നായര്‍, രാമരം റെസിഡന്‍സ് അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് വിനോദ് അരമന, നവയുഗ ഗ്രന്ഥാലയം പ്രസിഡണ്ട് കെ വി വേണു എന്നിവര്‍ ആശംസ അറിയിച്ച് സംസാരിച്ചു. കെ രാജേഷ് ചടങ്ങിന് നന്ദി അറിയിച്ച് സംസാരിച്ചു. അല്‍ഷിമേഴ്സ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയില്‍ നേതൃത്വം നല്‍കുന്ന എ ആര്‍ ഡി എസ് ഐ ദേശീയ ടീം മാനേജര്‍ ജി സ്മിതേഷ് മറവി രോഗത്തെ ക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് കൈകാര്യം ചെയ്തു. തുടര്‍ന്ന് മറവി രോഗത്തെയും പൊതു വിജ്ഞാനത്തെയും ആസ്പദമാക്കി പ്രശ്‌നോത്തരി സംഘടിപ്പിച്ചു. പ്രശ്‌നോത്തരിയില്‍ വിജയികളായ ശ്രീജ വിനോദ്, നാരായണന്‍ നായര്‍ എന്നിവര്‍ക്കുള്ള ഉപഹാരം മുഖ്യാഥിതിയായ ഡോ കെ സി കെരാജ നിര്‍വഹിച്ചു.

error: Content is protected !!