അജാനൂര്‍: അജാനൂര്‍ ഗ്രാമ പഞ്ചായത്ത് 2025 26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പട്ടിക ജാതി , പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് സോളാര്‍ ലാംബ് വിതരണം ചെയ്തു. 1,84,200 രൂപ SCP ഫണ്ടും 1,44,400 രൂപ TSP ഫണ്ടും ചെലവഴിച്ച് 86 കുടുംബങ്ങള്‍ക്കാണ് ലാംബ് വിതരണം ചെയ്തത്. പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ മീന അധ്യക്ഷത വഹിച്ചു . ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ കൃഷ്ണന്‍ മാസ്റ്റര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ഉമ്മര്‍ , എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ഷൈജു ടി സ്വാഗതം പറഞ്ഞു . ജനപ്രതിനിധികള്‍, ഗുണഭോക്താകള്‍ തുടങ്ങിയവര്‍പങ്കെടുത്തു
