കാഞ്ഞങ്ങാട്: ഉപ്പുമാവിനു പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ശങ്കു എന്ന് വിളിക്കുന്ന റിജുലിന്റെ വൈറല്‍ ആയ ‘ബിര്‍ണാണിയും പൊരിച്ച കോഴിയും’ എന്ന ആവശ്യം നിറവേറ്റി ജി.വി. എച്ച്.എസ്.എസ് കാഞ്ഞങ്ങാട് എന്‍.എസ്.എസ്.യൂണിറ്റ്. എന്‍.എസ്.എസ് ദിനത്തോടനുബന്ധിച്ചാണ് കാഞ്ഞങ്ങാട് സൗത്ത് അങ്കണവാടിയിലെ മുഴുവന്‍ കുട്ടികള്‍ക്കും ബിരിയാണിയും പൊരിച്ച കോഴിയും നല്‍കിയത്. എന്‍.എസ്.എസ് വോളണ്ടിയേഴ്‌സും അധ്യാപകരും രാവിലെ സൗത്ത് അങ്കണവാടിയില്‍ എത്തി അങ്കണവാടി ടീച്ചര്‍ ഹെല്‍പര്‍ എന്നിവരുടെ നേതൃത്വത്തില്‍ അവിടെ തന്നെ ഭക്ഷണം പാകം ചെയ്യുകയായിരുന്നു. പാചക വിദഗ്ദ തസ്നിം സമീര്‍ പാചകത്തിന് നേതൃത്വം നല്‍കി.
വോളന്റിയര്‍മാര്‍ എന്‍.എസ്.എസ്.ഗീതം പാടിയും, സമ്മാനങ്ങള്‍ നല്‍കിയും കുട്ടികളോടൊപ്പം എന്‍.എസ്.എസ് ദിനം ആചരിച്ചു. മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രോഗ്രാം ഓഫീസര്‍ ആര്‍ മഞ്ജുവിന് സി ഡി പി ഒ സായാഹ്ന പൊന്നാട അണിയിച്ച് ആദരിച്ചു. എന്‍.എസ്.എസ് ദിന പ്രവര്‍ത്തനത്തിന്റെ ഭാഗമായിഅങ്കണവാടി പരിസരത്ത് വൃക്ഷത്തൈ വച്ചുപിടിപ്പിക്കുകയും ലഹരിയ്‌ക്കെതിരെയുള ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ‘ ക്യാമ്പയിനിന്റെ ഭാഗമായുള്ള പോസ്റ്റര്‍ പ്രകാശനം ചെയ്തു.
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.പ്രഭാവതി ഉദ്ഘാടനം നിര്‍വഹിച്ചു .പി. ടി. എ.പ്രസിഡന്റ് എന്‍.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു പ്രിന്‍സിപ്പല്‍ പി. എസ് അരുണ്‍ സ്വാഗതവും എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ആര്‍. മഞ്ജു നന്ദിയും പറഞ്ഞു.
കാഞ്ഞങ്ങാട് ഐ.സി.ഡി.എസ്, സി.ഡി.പി.ഓ സായാഹ്ന ജോസ് മുഖ്യാതിഥിയായി. സൂപ്പര്‍ വൈസര്‍ ഷൈന പി പി, കരിയര്‍ മാസ്റ്റര്‍ സമീര്‍ സിദീഖി പി, ഹെഡ് മാസ്റ്റര്‍ എം. എ. അബ്ദുള്‍ ബഷീര്‍, സീനിയര്‍ അസിസ്റ്റന്റ് സി.ശാരദ, സ്റ്റാഫ് സെക്രട്ടറി കെ. പി. രഞ്ജിത്ത്, സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍ ഷിജി കെ പി , അങ്കണവാടി റ്റീച്ചര്‍ പത്മിനി എ , ഹെല്‍പ്പര്‍ പത്മിനി പി, ഗൗരിശ്രീ കെ.വി , അശ്വന്ത് വി തുടങ്ങിയവര്‍ പങ്കെടുത്തു. അധ്യാപകരായ എസ്. സനിത, സിംജമോള്‍,സുബിതാ ശ്വതി, അശ്വതി ഭരതന്‍,വി.വി.ലസിത, പി. പി.ശ്യാമിത, സി. എം.പ്രജീഷ് ഒന്നാംവര്‍ഷ വോളണ്ടിയര്‍മാരായ എസ്. എസ്. ആര്യ, എസ്.അഭിഷേക്,അഭ്രു ദീന്‍, എസ്. ജിഷ്ണു, എസ്.കീര്‍ത്തന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
