കാഞ്ഞങ്ങാട്:കലയുടെ പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനാല്‍ നിരവധി കാലങ്ങളായി ജില്ലയിലും സംസ്ഥാനത്തും സ്‌കൂള്‍ കലോത്സവങ്ങളില്‍ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൈവരിക്കുന്ന സംസ്ഥാനത്തെ തന്നെ മികച്ച സ്‌കൂളുകളില്‍ ഒന്നായ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഈ അധ്യായനവര്‍ഷത്തെ കലോത്സവം തുടങ്ങി. എല്‍ പി,യുപി,ഹൈസ്‌കൂള്‍,ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി 1 14 ഇനങ്ങളിലായി മൂന്ന് വേദികളില്‍ ആയി രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ 820 പ്രതിഭകള്‍ തങ്ങളുടെ കഴിവ് തെളിയിക്കുന്നതിനുള്ള വിവിധ മത്സര ഇനങ്ങളില്‍ പങ്കെടുക്കുന്നു.നടക്കുന്നത്. നാടന്‍ പാട്ട് കലാകാരന്‍ സുഭാഷ് അറുകര ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ശാസ്ത്രീയ സംഗീത മേഖലയില്‍ തിളങ്ങിനില്‍ക്കുന്ന കെ ദീപ മുഖ്യ അതിഥിയായി.പിടിഎ പ്രസിഡന്റ് ഇ വി ജയകൃഷ്ണന്‍ അധ്യക്ഷനായി.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ:എന്‍ വേണുനാഥന്‍,എച്ച് എം പി സുമ, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി ലളിത എന്നിവര്‍ സംസാരിച്ചു.പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ ശശീന്ദ്രന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ വി രാജേഷ് നന്ദിയുംപറഞ്ഞു.
