അധ്യാപക തസ്തിക കെ.എസ്.ടി.എ ആഹ്ലാദ പ്രകടനം നടത്തി

കാഞ്ഞങ്ങാട്:എല്‍ഡിഎഫ് സര്‍ക്കാര്‍ കലാകായിക അധ്യാപക സംരക്ഷണ ഉത്തരവ്പുറത്തിറക്കിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് കെ.എസ്.ടി.എ. കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാറിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ആഹ്ലാദ പ്രകടനം നടത്തി. കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ ആഹ്ലാദപ്രകടനം കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. ഹരിദാസ് ഉദ്ഘാടനം ചെയ്തു . ജില്ലാ വൈസ് പ്രസിഡന്റ് പി. ശ്രീകല അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ കെ.വി. രാജേഷ് , വൈസ് പ്രസിഡണ്ട് വി കെ ബാലാമണി എന്നിവര്‍ സംസാരിച്ചു.ജില്ലാ സെക്രട്ടറി ടി. പ്രകാശന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി. മോഹനന്‍ നനിയും പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് കലാ കായിക പഠനം ഉറപ്പാക്കുന്നതിനായി തസ്തിക നഷ്ടപ്പെട്ട അധ്യാപകരുടെ സംരക്ഷണം ഉറപ്പാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

error: Content is protected !!