നീലേശ്വരം :പള്ളിക്കര സെന്റ് ആന്‍സ് എ .യു .പി സ്കൂളിലെ ഈ വര്‍ഷത്തെ സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ നീലേശ്വരം മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ദാര്ഗവി നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് മഹേന്ദ്രന് കാര്യങ്കോടിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജെസ്സി ജോര്‍ജ് സ്വാഗതവും മദര്‍ പി ടി എ പ്രസിഡന്റ് ശ്രീജ ബാബു ആശംസയും സ്റ്റാഫ് സെക്രട്ടറി സരിത ടീച്ചര്‍ നന്ദിയും പറഞ്ഞു.ചടങ്ങില്‍ വെച്ച് ലോക പഞ്ച ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനം നേടിയ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയായ ജോഷ്യയ്ക്ക് സ്കൂളിന്റെ ആദരവിന്റെ ഭാഗമായി ഉപഹാരസമര്‍പ്പണവും നടത്തി. രണ്ട് ദിവസങ്ങളായി നടക്കുന്ന കലോത്സവം നാളെസമാപിക്കും.
