സ്ത്രീകള്‍ക്ക് പുരുഷന്മാരോടൊപ്പം തുല്യമായ അവകാശങ്ങള്‍ ലഭ്യമാക്കുക:അഡ്വ:പി.പി.ശ്യാമള ദേവി;കെ എസ് എസ് പി യു ജില്ല വനിത സബ്ബ് കമ്മിറ്റി ‘വനിതാ സംവരണം സ്ത്രി സമത്വം ‘ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്:കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ കാസര്‍കോട് ജില്ലാ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ജില്ലാ പെന്‍ഷന്‍ ഭവനില്‍ ‘വനിതാ സംവരണം സ്ത്രീ സമത്വം ‘എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് പി.പി. ശ്യാമദേവി ഉദ്ഘാടനം ചെയ്തു.സ്ത്രീ സമത്വം എന്നത് സ്ത്രീകള്‍ക്ക് പുരുഷന്മാരോടൊപ്പം തുല്യമായ അവകാശങ്ങള്‍ അവസരങ്ങള്‍ പ്രാതിനിധ്യം എന്നിവ ലഭ്യമാക്കുക എന്നതാണ് എന്ന് ശ്യാമള ദേവി പറഞ്ഞു.
കെ എസ് എസ് പി യു കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ ജയറാം പ്രകാശ് അധ്യക്ഷത വഹിച്ചു. എഴുപതാം വയസ്സില്‍ ബി എ ബിരുദം കരസ്ഥമാക്കിയ കെ എസ് എസ് പി യു സംസ്ഥാന കൗണ്‍സില്‍ അംഗം ടിവി കാര്‍ത്യായനിയെ കെ എസ് എസ് പി യു സംസ്ഥാന വൈസ് പ്രസിഡന്റ് പി സി പ്രസന്ന ആദരിച്ചു. കെ എസ് എസ് പി യു സംസ്ഥാന കമ്മിറ്റി അംഗം കെ സുജാതന്‍, കെ എസ് എസ് പി യു ജില്ലാ സെക്രട്ടറി കുഞ്ഞമ്പു നായര്‍ എന്നിവര്‍ സംസാരിച്ചു. കാസര്‍ഗോഡ് ജില്ല വനിതാ സബ് കമ്മിറ്റി കണ്‍വീനര്‍ നിര്‍മ്മല സ്വാഗതവും ജോയിന്‍ കണ്‍വീനര്‍ പാര്‍വതി നന്ദിയുംപറഞ്ഞു.

error: Content is protected !!