നീലേശ്വരം രാജാസ് സ്‌കൂളില്‍ കലോത്സവം രാജോത്സവം ’25 ആരംഭിച്ചു; സിനിമാതാരം അപര്‍ണ ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു.

നീലേശ്വരം :64 മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി നീലേശ്വരം രാജാസ് സ്‌കൂളില്‍ ഈ വര്‍ഷത്തെ കലോത്സവം രാജോത്സവം ’25 ആരംഭിച്ചു. രാജാസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും സിനിമാതാരവുമായ അപര്‍ണ ജനാര്‍ദ്ദനന്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അമൃത ടിവി റിയാലിറ്റി ഷോ ജേതാവ് ബദ്രി വിശ്വനാഥ് മുഖ്യാതിഥിയായി. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് വിനോദ് കുമാര്‍ അരമന അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ടിസി ഉദയവര്‍മ്മ രാജ, പിടിഎ വൈസ് പ്രസിഡന്റ് വിനോദ് പൈനി, മദര്‍ പിടിഎ പ്രസിഡന്റ് രജിത മോഹന്‍, സ്റ്റാഫ് സെക്രട്ടറിമാരായ അനുരാധ വിഇ, അവിനാഷ് ടിവി, എസ്ആര്‍ജി കണ്‍വീനര്‍മാരായ ഷാജി പി, ബിന്ദുകുമാര്‍ കെ, സൗമ്യ പി, പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ വീണ എന്‍ എസ് , ജയന്‍ പി, സതീശന്‍ എ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ രത്‌നമണി കെ സ്വാഗതവും ഹെഡ്മിസ്ട്രസ് കലാ ശ്രീധര്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!