കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ലവര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവം ആരംഭിച്ചു; കാഞ്ഞങ്ങാട് ഡിവൈ.എസ്.പി സി. കെ. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ലിറ്റില്‍ ഫ്‌ലവര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവം സെപ്റ്റംബര്‍ 25, 26 വ്യാഴം വെള്ളി ദിവസങ്ങളിലായി നടക്കുകയാണ്. സ്‌കൂള്‍ കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി സി. കെ. സുനില്‍കുമാര്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ബഷീര്‍ ആറങ്ങാടി അധ്യക്ഷനായി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനിത ജോസഫ് സ്വാഗതം പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ റോസിലി, പി.ടി.എ വൈസ് പ്രസിഡണ്ട് രാജേഷ്, സ്റ്റാഫ് സെക്രട്ടറി ഹരിത ടീച്ചര്‍, സ്‌കൂള്‍ ലീഡര്‍ പാര്‍വതി രാജേഷ് എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടകനും മുഖ്യാതിഥിയുമായ ഡി.വൈ.എസ്.പി സി. കെ. സുനില്‍കുമാറിന് മാനേജര്‍ സിസ്റ്റര്‍ റോസിലി സ്‌നേഹസമ്മാനം കൈമാറി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ മത്സര പരിപാടികള്‍ അരങ്ങേറി. സ്‌കൂള്‍ കലോത്സവം വെള്ളിയാഴ്ച സമാപിക്കും.

error: Content is protected !!